Begin typing your search...

മദ്യപാനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും; യുവാവ് കുത്തേറ്റ് മരിച്ചു

മദ്യപാനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും; യുവാവ് കുത്തേറ്റ് മരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സുഹൃത്തുക്കൾ മദ്യപിക്കുന്നതിനിടെ വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. കോട്ടയം നീണ്ടൂരിലാണ് സംഭവം. നീണ്ടൂർ സ്വദേശി അശ്വിൻ നാരായണനാണ് മരിച്ചത്. മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസും വിശദീകരിക്കുന്നു. അശ്വിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്തുവിനും സംഘട്ടനത്തിൽ കുത്തേറ്റിട്ടുണ്ട്.

ഇന്നലെ രാത്രി 10 മണിയോടെയാണ് കോട്ടയം നീണ്ടൂർ ഓണംതുരുത്ത് കവലയിൽ യുവാക്കളുടെ സംഘം ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ ഗുരുതരമായി പരിക്കേറ്റ അശ്വിനെയും അനന്തുവിനെയും ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും അശ്വിൻ യാത്രമധ്യേ മരിക്കുകയായിരുന്നു. അനന്തു ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. സംഭവത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയിൽ ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

WEB DESK
Next Story
Share it