Begin typing your search...

തൃശൂർ ഹൈ റിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഫെബ്രുവരി 2ന് പരിഗണിക്കും

തൃശൂർ ഹൈ റിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഫെബ്രുവരി 2ന് പരിഗണിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തൃശൂരിലെ ഹൈ റിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രധാന പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ വരുന്ന വെള്ളിയാഴ്ച കോടതി പരിഗണിക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് കേസ് വീണ്ടും പരിഗണിക്കുക. പ്രതിഭാഗത്തിന്‍റെ ആവശ്യപ്രകാരമാണ് കേസിലെ വാദം കോടതി വരുന്ന വെള്ളിയാഴ്ചത്തേക്ക് മാറ്റി വെച്ചത്.

സ്ഥാപന ഉടമ പ്രതാപൻ, ഭാര്യ ശ്രീന തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. ഇരുവർക്കും മുൻകൂ‍ർ ജാമ്യം നൽകരുതെന്നും 2300 കോടി രൂപയുടെ തട്ടിപ്പാണ് പ്രതികൾ നടത്തിയതെന്നും ഇഡി കോടതിയിൽ സത്യവാങ്മൂലം നൽകി. പ്രതികൾക്കെതിരെ വിവിധ ജില്ലകളിൽ പൊലീസ് രജിസ്റ്റർ ചെയ്ത 19 കേസുകളുടെ വിശദാംശങ്ങളും ഇഡി കോടതിയിൽ ഹാജരാക്കി. ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിക്കുന്നതിനായി 850 കോടി രൂപ വിദേശത്തെത്തിച്ചതടക്കം ഗുരുതര സ്വഭാവമുള്ള സാമ്പത്തിക കുറ്റകൃത്യമാണ് പ്രതികൾ നടത്തിയതെന്നാണ് ഇഡി കണ്ടെത്തൽ.

WEB DESK
Next Story
Share it