Begin typing your search...

കോട്ടയം കുറിച്ചിയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മോഷണം; തെളിവ് നശിപ്പിക്കാൻ സി സി ടിവി യുടെ ഹാർഡ് ഡിസ്‌ക് അടക്കം മോഷ്ടിച്ചു

കോട്ടയം കുറിച്ചിയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മോഷണം; തെളിവ് നശിപ്പിക്കാൻ സി സി ടിവി യുടെ ഹാർഡ് ഡിസ്‌ക് അടക്കം മോഷ്ടിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോട്ടയം കുറിച്ചി മന്ദിരം കവലയിയിലുള്ള സുധാ ഫൈനാൻസിയേഴ്സിലാണ് മോഷണം നടന്നത്. ഒന്നേ കാൽ കോടി രൂപയുടെ സ്വർണവും, പണവും കവർന്നിട്ടുണ്ട്. ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഷട്ടർ തകർത്താണ് മോഷ്ടാക്കൾ പണവും സ്വർണവും അപഹരിച്ചത്. സംഭവത്തിൽ വൻ ആസൂത്രണം നടന്നിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കിസ്ഥാപനത്തിൽ പണയം വച്ച സ്വർണമാണ് നഷ്ടപ്പെട്ടത് . ഇതിന് ഒന്നേകാൽ കോടി രൂപയോളം മൂല്യം വരുമെന്നാണ് സ്ഥാപന ഉടമ പോലീസിന് നൽകിയ മൊഴി. എട്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടതായും സ്ഥാപന ഉടമ മൊഴി നൽകിയിട്ടുണ്ട്. മോഷണ സംഘം കെട്ടിടത്തിന്റെ ഷട്ടർ പാതി തുറന്നു വച്ച ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചാണ് അകത്ത് കടന്നത് എന്നാണ് സംശയിക്കുന്നത്. ഷട്ടർ പാതി ഉയർത്തി വച്ചിരുന്നതിനാൽ പുറത്ത് നിന്നുള്ളവർക്ക് മോഷണശ്രമം അറിയാൻ സാധിച്ചില്ല. അർദ്ധരാത്രിക്ക് ശേഷമാണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്.

കഴിഞ്ഞ 20 വർഷത്തിലധികമായി മന്ദിരം കവലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സുധാ ഫിനാൻസ്. മോഷണം നടന്ന ഈ ബിൽഡിങ്ങിലേക്ക് സ്ഥാപനം പ്രവർത്തനമാരംഭിച്ചിട്ട് ആറു വർഷമായി.പ്രധാന വാതിലിന്റെ പൂട്ടും ഷട്ടറും പൊളിച്ചാണ് മോഷണം നടന്നിട്ടുള്ളത്. പ്രധാന കവാടത്തിൽ തന്നെ സോപ്പുപൊടി വിതറി തെളിവ് നശിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. കോട്ടയത്ത് നിന്നും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. കൂടുതൽ പരിശോധനകൾക്ക് ശേഷമെ മോഷണത്തെക്കുറിച്ച് പറയാൻ കഴിയൂ എന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് വ്യക്തമാക്കി. കോട്ടയം ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കും.

WEB DESK
Next Story
Share it