Begin typing your search...
മാതാപിതാക്കളോട് മകന്റെ കൊടും ക്രൂരത; അച്ഛനെയും അമ്മയേയും വെട്ടിക്കൊന്നു
പത്തനംതിട്ട തിരുവല്ലയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു. പുളിക്കീഴ് നാക്കട സ്വദേശികളായ കൃഷ്ണൻകുട്ടി ഭാര്യ ശാരദ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ അനിലിനെ പൊലീസ് അറസ്റ്റ് ചെയ്കു.തിരുവല്ല ഡിവൈഎസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കുടുംബവഴക്കാണെന്ന് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട ദമ്പതികളുടെ ഇവരുടെ ഇളയമകനാണ് അനിൽകുമാർ. ഇവർ തമ്മിൽ വഴക്ക് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.
ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവമുണ്ടായത്. ബഹളവും നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. കൃത്യത്തിന് ശേഷം വീട്ടിൽ തന്നെ ഉണ്ടായിരുന്ന മകൻ അനിൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി
Next Story