Begin typing your search...
വിദ്യാർഥിനിയെ അധ്യാപിക സാങ്കൽപ്പിക കസേരയിലിരുത്തി; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി
തിരുവനന്തപുരത്ത് വിദ്യാർഥിനിയെ ഒന്നര മണിക്കൂറോളം അധ്യാപിക സാങ്കൽപ്പിക കസേരയിലിരുത്തി പീഡിപ്പിച്ചതായി പരാതി. തുടർന്ന് വിദ്യാർഥിനി കുഴഞ്ഞു വീണു. വെള്ളായണി എസ്.സി/എസ്.ടി സ്പോർട്സ് സ്കൂളിലെ വിദ്യാർഥിനിയാണ് അധ്യാപികക്കെതിരെ തിരുവല്ലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
സംഭവത്തിൽ വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു തിരുവനന്തപുരം ജില്ല കമ്മിറ്റി പട്ടികജാതി-വർഗ മന്ത്രിക്കും പൊതുവിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകി. പരാതി അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ സംഭവം അന്വേഷിക്കും.
Next Story