Begin typing your search...

ബാങ്കോക്കിലെ ഷോപ്പിംഗ് മാളിൽ വെടിവെയ്പ്പ്, 3 പേർ കൊല്ലപ്പെട്ടു; 14 കാരൻ അറസ്റ്റിൽ

ബാങ്കോക്കിലെ ഷോപ്പിംഗ് മാളിൽ വെടിവെയ്പ്പ്, 3 പേർ കൊല്ലപ്പെട്ടു; 14 കാരൻ അറസ്റ്റിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ഷോപ്പിംഗ് മാളിൽ വെടിവെയ്പ്പ്. വെടിവയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പ്രതിയായ 14 കാരനെ തായ് പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്കോക്കിലെ ആഡംബര ഷോപ്പിംഗ് കേന്ദ്രമായ 'സിയാം പാരഗൺ' മാളിലാണ് വെടിവയ്പ്പ് ഉണ്ടായത്. പരിക്കേറ്റവരിൽ ഒരാൾ വിദേശ പൗരനാണ്.

സിയാം കെംപിൻസ്കി ഹോട്ടലിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കുട്ടിയെ ചോദ്യം ചെയ്തുവരികയാണ്. 'സിയാം പാരഗൺ' വെടിവയ്പ്പിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പൊലീസിനോട് ഉത്തരവിട്ടതായി പ്രധാനമന്ത്രി ശ്രേത്ത തവിസിൻ അറിയിച്ചു. കഴിഞ്ഞ വർഷം നഴ്സറിയിൽ നടന്ന വെടിവെപ്പിൽ 22 കുട്ടികളെ ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥൻ കൊലപ്പെടുത്തിയിരുന്നു.

WEB DESK
Next Story
Share it