Begin typing your search...

കാറിൽ പെട്രോളടിച്ചു , പ്രകോപിതനായ യുവാവ് ജീവനക്കാരനെ ആക്രമിച്ചു , തടയാൻ എത്തിയവർക്കും മർദ്ദനം

കാറിൽ പെട്രോളടിച്ചു , പ്രകോപിതനായ യുവാവ് ജീവനക്കാരനെ ആക്രമിച്ചു , തടയാൻ എത്തിയവർക്കും മർദ്ദനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാലക്കാട് കല്ലടിക്കോട് കാഞ്ഞിക്കുളത്ത് പെട്രോള്‍ പമ്പ് ജീവനക്കാരനുനേരെ ആക്രമണം. കല്ലടിക്കോട് കാഞ്ഞിക്കുളത്തുള്ള പെട്രോള്‍ പമ്പിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിലെത്തിയ ആള്‍ മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

പെട്രോള്‍ പമ്പിലെ ജീവനക്കാരനായ കാഞ്ഞിക്കുളം സ്വദേശി സുനീഷിനാണ് മര്‍ദ്ദനമേറ്റത്. ഇന്ധനം നിറയ്ക്കാനെത്തിയ പ്രദേശവാസി ഷാജി ജോസിനെതിരെയാണ് പരാതി. സംഭവത്തിൽ ഷാജി ജോസഫിനെതിരെ പൊലീസ് കേസെടുത്തു.

പെട്രോള്‍ അടിയ്ക്കുന്നതിന് നൽകിയ മുഴുവൻ തുയകയ്ക്കും പെട്രോള്‍ അടിച്ചില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം. പെട്രോള്‍ അടിച്ചശേഷം പ്രകോപിതനായ കാറിലെത്തിയ ആള്‍ ജീവനക്കാരന്‍റെ മുഖത്തടിക്കുകയായിരുന്നു. തുടര്‍ന്ന് പലതവണ മര്‍ദിച്ചു. തടയാനെത്തിയ മറ്റു പമ്പ് ജീവനക്കാരെയും ഇയാള്‍ മര്‍ദിച്ചു.

WEB DESK
Next Story
Share it