Begin typing your search...

പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിൽ ലക്ഷങ്ങളുടെ കുടുംബ ശ്രീ ഫണ്ട് തട്ടിപ്പ്; നേതാക്കൾക്ക് പങ്കെന്ന് പ്രതിപക്ഷം

പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിൽ ലക്ഷങ്ങളുടെ കുടുംബ ശ്രീ ഫണ്ട് തട്ടിപ്പ്; നേതാക്കൾക്ക് പങ്കെന്ന് പ്രതിപക്ഷം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിപിഐഎം ഭരിക്കുന്ന പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം പഞ്ചായത്തിൽ 69 ലക്ഷത്തിന്റെ തട്ടിപ്പ്. കുടുംബശ്രീ ഫണ്ടിലാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്. ക്രമക്കേടുമായി ബന്ധപ്പെട്ട് സിഡിഎസ് അധ്യക്ഷ, അക്കൗണ്ടന്‍റ്, വി.ഇ.ഒ എന്നിവർക്കെതിരെ നപടിക്ക് ശുപാർശ ചെയ്തു. ഇന്ന് ചേർന്ന കുടുംബശ്രീ യോഗത്തിലാണ് തീരുമാനം. കൊവിഡ് സഹായം, മുഖ്യമന്ത്രിയുടെ പ്രളയസഹായം, അഗതികളുടെ ഫണ്ട്, കാൻസർ ചികിത്സ സഹായം, ജനകീയ ഹോട്ടൽ നടത്തിപ്പ് തുടങ്ങിയവയിലാണ് തിരിമറി നടത്തിയത്. കുടുംബശ്രീ ഓഡിറ്റ് വിഭാഗമാണ് ക്രമക്കേട് കണ്ടെത്തിയത്.

അതേസമയം, തട്ടിപ്പിൽ ഭരണപക്ഷത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷം രം​ഗത്തെത്തി. തട്ടിപ്പിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടു.

WEB DESK
Next Story
Share it