Begin typing your search...

ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി ചിത്രം പകർത്തി ഹണിട്രാപ്പ്; മോഡൽ നേഹയും സംഘവും പിടിയിൽ

ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി ചിത്രം പകർത്തി ഹണിട്രാപ്പ്; മോഡൽ നേഹയും സംഘവും പിടിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ശേഷം ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തുകയും നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസിലാണ് മോഡലായ മെഹർ എന്ന നേഹയും സംഘവും പിടിയിലായത്. 20നും 50നും ഇടയിൽ പ്രായമുള്ളവരാണ് യുവതിയുടെ കെണിയിൽ വീണത്. ഇതിൽത്തന്നെ 25 നും30 നും ഇടയിൽ പ്രായമുള്ളവരാണ് കൂടുതലും. മെസേജിങ് ആപ്പായ ടെലഗ്രാം വഴിയാണ് നേഹ തന്റെ ഇരകൾക്കുള്ള വലയെറിയുക. പരിചയപ്പെട്ടു കഴിഞ്ഞാൽ ഇവരെ ജെപി നഗറിലെ വസതിയിലേക്ക് ക്ഷണിക്കും. ഇവിടേക്കെത്തുന്ന പുരുഷന്മാരെ ബിക്കിനി ധരിച്ച് അകത്തേക്ക് ക്ഷണിക്കും. അകത്തു കയറിയ ഉടൻ നേഹ ഇവരോടൊപ്പം സെൽഫിയെടുക്കും. പിന്നീടുള്ള ദൃശ്യം പകർത്താൻ നേഹയ്ക്ക് ഒപ്പമുള്ള സംഘം തയ്യാറായിരിക്കും. ഇരയുടെ ഫോൺ തട്ടിയെടുത്തശേഷം കോൺടാക്ട് ലിസ്റ്റിൽ നിന്ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നമ്പർ ശേഖരിക്കലാണ് അടുത്ത ഘട്ടം. ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങള്‍ വേണ്ടപ്പെട്ടവർക്ക് അയച്ചുനൽകുമെന്ന് ഭീഷണിപ്പെടുത്തും. യുവതിയെ വിവാഹം കഴിക്കണമെന്നാകും ചിലരോടുള്ള ആവശ്യം. എന്നാൽ ഇതിനായി മതപരിവർത്തനം നടത്തണമെന്നും ആവശ്യപ്പെടും. ഇതോടെ മിക്കവരും പണം നൽകി ഒഴിവാകാൻ നോക്കും. ഇങ്ങനെയാണ് സംഘം പണം തട്ടിയിരുന്നത്. എന്നാൽ ഇരകളിൽ ഒരാള്‍ പൊലീസിൽ പരാതി നൽകിയതോടെയാണ് നേഹയുടെ തട്ടിപ്പ് പുറംലോകം അറിയുന്നത്.

ഇരകളിൽനിന്ന് സംഘം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ സംഘത്തിന്റെ വലയിൽ 12 പേർ അകപ്പെട്ടതായി കണ്ടെത്തി. കൂടുതൽ ഇരകളുണ്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണ്. ബെംഗളൂരു പുട്ടനഹള്ളിയിലെ പൊലീസ് സ്റ്റേഷനിലാണ് പ്രധാനപ്രതിയായ മെഹറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈ സ്വദേശിനിയാണ് ഇവർ. കൂട്ടുപ്രതികളായ യാസിൻ, പ്രകാശ് ബലിഗര, അബ്ദുൽ ഖാദര്‍ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. മറ്റൊരു പ്രതിയായ നദീമിനു വേണ്ടിയുള്ള തിരച്ചിൽ പൊലീസ് തുടരുകയാണ്. ഇയാൾ ഒളിവിൽ കഴിയുന്ന സ്ഥലത്തെ പറ്റി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചനകൾ

WEB DESK
Next Story
Share it