Begin typing your search...
ഗാർഹിക പീഡനം; യുവതി ആത്മഹത്യ ചെയ്തു, ഭർത്താവും മാതാവും അറസ്റ്റിൽ
പാലക്കാട് പട്ടാമ്പിയിൽ ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍ത്താവും ഭര്‍തൃ മാതാവും അറസ്റ്റിലായി. ഇക്കഴിഞ്ഞ ആഗസ്റ്റ് 25 നാണ് അഞ്ജന എന്ന യുവതി വല്ലപ്പുഴയിലെ ഭര്‍തൃവീട്ടിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സ തുടരുന്നതിനിടെ 29ന് പുലര്‍ച്ചെ അഞ്ജന മരിച്ചു. ഭര്‍ത്താവും ഭര്‍തൃ മാതാവും തന്നെ സ്ഥിരമായി മര്‍ദിക്കാറുണ്ടെന്ന് അഞ്ജന തന്റെ വീട്ടുകാരോട് പരാതിപ്പെട്ടിരുന്നു.
അഞ്ജനയുടെ ആത്മഹത്യ സംബന്ധിച്ച് അച്ഛനാണ് പട്ടാമ്പി പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് എ ആര്‍ ബാബു,ഭര്‍തൃ മാതാവ് സുജാത എന്നിവരെയാണ് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തത്. വാഗ്ദാനം ചെയ്ത സ്ത്രീധനം പൂര്‍ണ്ണമായി നല്‍കിയില്ല എന്നാരോപിച്ചാണ് ഭര്‍ത്താവ് അഞ്ജനയെ മര്‍ദിച്ചിരുന്നത്.
Next Story