Begin typing your search...

പാറശാലയില്‍ സ്‌കൂള്‍ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; സഹപാഠിയുടെ കൈ തല്ലിയൊടിച്ചു

പാറശാലയില്‍ സ്‌കൂള്‍ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; സഹപാഠിയുടെ കൈ തല്ലിയൊടിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാറശാലയിലെ സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചു. പാറശാല ജി എച്ച് എസ് എസ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കൃഷ്ണകുമാറിനാണ് മര്‍ദ്ദനമേറ്റത്.ഇന്നലെ ഉച്ചയ്ക്ക് സ്‌കൂളില്‍ വച്ച് രണ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ പ്രശ്‌നം ഉണ്ടായി.ക്ലാസ് ലീഡര്‍ എന്ന നിലയിൽ കൃഷ്ണകുമാര്‍ വിഷയത്തില്‍ ഇടപെടുകയും, തുടര്‍ന്ന് ഇക്കാര്യം കൃഷ്ണകുമാര്‍ സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും ചെയ്തു. എന്നാൽ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചത് എന്തിനാണ് എന്ന് ചോദിച്ച് രണ്ടു വിദ്യാര്‍ഥികള്‍ കൃഷ്ണകുമാറുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും,വാക്കുതര്‍ക്കത്തിനിടെ കുപിതരായ സഹപാഠികള്‍ കൃഷ്ണകുമാറിന്റെ കൈ തല്ലിയൊടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതു എന്നാണ് പരാതിയില്‍ പറയുന്നത്.

WEB DESK
Next Story
Share it