Begin typing your search...

ഇൻഷുറൻസ് പണത്തിനായി കൊലപാതകം; യാചകനെ കൊന്ന് സ്വന്തം മരണമാക്കി; കർണാടകയിലെ 'സുകുമാരക്കുറുപ്പ്' പിടിയിൽ

ഇൻഷുറൻസ് പണത്തിനായി കൊലപാതകം; യാചകനെ കൊന്ന് സ്വന്തം മരണമാക്കി; കർണാടകയിലെ സുകുമാരക്കുറുപ്പ് പിടിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇൻഷുറൻസ് പണത്തിനായി കൃത്രിമ റോഡപകടമുണ്ടാക്കി അജ്ഞാതവ്യക്തിയെ കൊലപ്പെടുത്തിയ വ്യവസായിയും സുഹൃത്തും അറസ്റ്റിൽ. ബെംഗളൂരുവിന് സമീപം ഹൊസ്‌കോട്ടെ സ്വദേശി മുനിസ്വാമി ഗൗഡ, ലോറിഡ്രൈവർ ദേവേന്ദ്ര നായക എന്നിവരാണ് അറസ്റ്റിലായത്. കേസിൽ മുനിസ്വാമി ഗൗഡയുടെ ഭാര്യ ശില്പറാണിയെ പോലീസ് തിരഞ്ഞുവരുകയാണ്. മുനിസ്വാമി ഗൗഡയോട് സാദൃശ്യംതോന്നുന്ന ഭിക്ഷാടകനെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

ഇയാളുടെ പേരുവിവരങ്ങൾ ലഭിച്ചിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് മുനിഗൗഡ സ്വന്തം മരണം ആസൂത്രണംചെയ്തതെന്ന് പോലീസ് പറഞ്ഞു. ഓഗസ്റ്റ് 13-ന് ഹാസനിൽ വെച്ചായിരുന്നു കൊലപാതകം.

മുനിഗൗഡയും ശില്പറാണിയും ഭിക്ഷാടകനുമായി സൗഹൃദത്തിലായ ശേഷം കാറിൽ ഒരുമിച്ച് യാത്രപോയി. യാത്രയ്ക്കിടെ ടയർ പഞ്ചറായെന്നുപറഞ്ഞ് മുനിഗൗഡ വാഹനം നിർത്തി. കൂടെയുണ്ടായിരുന്ന ഭിക്ഷാടകനോട് സഹായിക്കാൻ ആവശ്യപ്പെട്ടു. ഇയാൾ ടയർ മാറ്റാൻ തുടങ്ങിയപ്പോൾ മുനിഗൗഡ അതുവഴിവന്ന ദേവേന്ദ്ര നായക ഓടിച്ച ലോറിക്കടിയിലേക്ക് തള്ളിയിടുകയായിരുന്നു. റോഡപകടമെന്ന് തോന്നിക്കുന്നതിനായിരുന്നു ഇത്. മുനിഗൗഡ വാഹനാപകടത്തിൽ കൊല്ലപ്പെട്ടെന്നാണ് എല്ലാവരും വിചാരിച്ചത്.

സംശയത്തിനിടവരാത്ത രീതിയിൽ സംസ്‌കാരച്ചടങ്ങുകളും നടത്തി. ശില്പറാണി ഇതുസംബന്ധിച്ച് പോലീസിന് മൊഴിയും നൽകിയിരുന്നു. ഇതിനിടെ ശില്പറാണി ഇൻഷുറൻസ് തുക നേടിയെടുക്കാനുള്ള നടപടി ആരംഭിച്ചു. എന്നാൽ, പിടിക്കപ്പെടുമോയെന്ന് സംശയംതോന്നിയതോടെ മുനിഗൗഡ തന്റെ ബന്ധുവായ സിദ്ദലഘട്ട പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ശ്രീനിവാസിനെപ്പോയി കണ്ടു. ശ്രീനിവാസും സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു. സഹായിക്കുമെന്ന് പ്രതീക്ഷിച്ചാണ് ശ്രീനിവാസിനെ കണ്ടത്. എന്നാൽ, മുനിഗൗഡയെ കണ്ടതോടെ അമ്പരന്നുപോയ ശ്രീനിവാസ് ഉടൻതന്നെ ഹാസൻ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മുനിഗൗഡ കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.

WEB DESK
Next Story
Share it