Begin typing your search...
കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; പ്രതി പിടിയിൽ
കോഴിക്കോട് ചേവായൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയെ ഡോക്ടറെ കാണിക്കാൻ കൂട്ട് വന്നയാളാണ് ഒൻപതുവയസുകാരിയാായ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
സംഭവത്തിൽ ചാത്തമംഗലം സ്വദേശി ഖാദറിനെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തതു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് സംഭവം നടന്നത്. ആശുപത്രി ജീവനക്കാരിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Next Story