പശുവിനെ കൊലപ്പെടുത്തി മുസ്ലിം യുവാവിനെ കുറ്റവാളിയാക്കാൻ ശ്രമം; ബജ്റംഗ്ദളിന്റെ പ്രവർത്തകർ അറസ്റ്റിൽ
പശുവിനെ കശാപ്പ് ചെയ്തതിനും പൊലീസിനെതിരെ ഗൂഢാലോചന നടത്തിയതിനും ബജ്‌റംഗ്ദളിന്റെ മൊറാദാബാദ് ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ഉത്തര്‍പ്രദേശ് പോലീസ്. മൊറാദാബാദ് ജില്ലയിലെ ചേത്രംപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ഷഹാബുദ്ദീന്‍, ബജ്‌റംഗ്ദള്‍ നേതാവ് മോനു ബിഷ്‌ണോയ് എന്ന സുമിത് സന്നദ്ധപ്രവര്‍ത്തകരായ രാമന്‍ ചൗധരി, രാജീവ് ചൗധരി എന്നിവരാണ് പ്രതികള്‍. ഒരു മുസ്ലീമിനെ കള്ളക്കേസില്‍ കുടുക്കാന്‍ ആണ് ഇവര്‍ ശ്രമിച്ചത്. പശുക്കളെ കശാപ്പ് ചെയ്‌തെന്ന് വരുത്തിത്തീര്‍ത്ത് ശത്രുവായ മക്‌സൂദ് എന്നയാളെ ജയിലില്‍ അടയ്ക്കാന്‍ ഷഹാബുദ്ദീന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ സഹായം സ്വീകരിച്ചതായി പോലീസ് പറഞ്ഞു.
ഗോവധത്തിന് ആളുകളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇവര്‍ ഈ പൊലീസ് സ്റ്റേഷന് സമീപം പ്രതിഷേധിക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ജനുവരി 16 നും 28 നും ഗോഹത്യ നടന്നതായി പൊലീസ് അറിയിച്ചു.
‘സമാന രീതില്‍ രണ്ട് സംഭവങ്ങള്‍ ഉണ്ടാക്കി, പോലീസിനെ സമ്മര്‍ദ്ദത്തില്‍ ആക്കുക എന്നതാണ് അവരുടെ ലക്ഷ്യം എന്ന പോലീസ് പറഞ്ഞു. ഈ വിവരം പോലീസിന് നല്‍കിയ രീതി മുതല്‍, സംഭവം ആസൂത്രണം ചെയ്തതാണെന്നും ഇത് ഗോഹത്യക്കേസ് മാത്രമല്ല, തീര്‍ച്ചയായും അതില്‍ ചില ഹിഡന്‍ അജണ്ടകളുണ്ടെന്നും സംശയിക്കുന്നു’.സീനിയര്‍ സൂപ്രണ്ട് ഹേംരാജ് മീണ പറഞ്ഞു. മൊറാദാബാദ് പോലീസ് പറഞ്ഞു. രണ്ടാമത്തെ സംഭവസ്ഥലത്തു നിന്ന് മക്‌സുദിന്റെ ഫോട്ടോ പതിച്ച വാലറ്റ് കണ്ടെത്തി എന്നും, മക്‌സുദിനെ ചോദ്യം ചെയ്തപ്പോള്‍, ഗ്രാമത്തിലെ ചിലരുമായി തനിക്ക് ശത്രുതയുണ്ടെന്നും അതിനാലാണ് തന്നെ പ്രതിയാക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പലതരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പൊലീസ് വഴങ്ങാതെ വന്നപ്പോള്‍ ഈ സംഭവത്തിലൂടെ പോലീസിനും ഒരു കെണി ഒരുക്കുകയായിരുന്നു ബജ്‌റംഗ്ദള്‍ നേതാക്കള്‍ എന്നാണ് പൊലീസിന്റെ ഭാഗം. ജനുവരി 14ന് ഷഹാബുദ്ദീന്റെ കൂട്ടാളിയായ നയീമിന് 2000 രൂപ നല്‍കി പശുവിന്റെ തല എവിടെ നിന്നെങ്കിലും കൊണ്ടുവന്ന് ഛജ്‌ലൈത്ത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സൂക്ഷിക്കാന്‍ പറഞ്ഞ സംഭവം ആദ്യം ആസൂത്രണം ചെയ്തു. ശത്രുതയുള്ളവരുടെ ഫോട്ടോ സംഭവ സ്ഥലത്തു സ്ഥാപിച്ച് തെളിവ് സൃഷ്ടിച്ചു. ഇതേ ആളുകള്‍ തന്നെ ഒരു വീട്ടില്‍ നിന്ന് പശുവിനെ മോഷ്ടിക്കുകയും കശാപ്പ് ചെയ്യുകയും തുടര്‍ന്ന് പോലീസിനെ അറിയിക്കുകയും ചെയ്തു, ‘എസ്എസ്പി മീണ കൂട്ടിച്ചേര്‍ത്തു.