Begin typing your search...
മദ്യപിക്കുന്നതിനിടെ തർക്കം; സുഹൃത്തിന്റെ കുത്തേറ്റയാൾ മരിച്ചു
പാലക്കാട് സുഹൃത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു. അറുമുഖൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് കണ്ണനെ ടൗൺ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുനെല്ലായി പാളയത്ത് വൈകീട്ടാണ് സംഭവം. മദ്യപിക്കുന്നതിനെയുണ്ടായ തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. തർക്കത്തിനിടെ കത്തിക്കുത്തേറ്റാണ് മരണം സംഭവിച്ചത്. സംഭവ സ്ഥലത്തിയ പൊലീസ് കണ്ണനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Next Story