Begin typing your search...

പള്ളിയില്‍ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് പോകുന്നവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചു കയറി; മൂന്ന് പേര്‍ക്ക് പരിക്ക്

പള്ളിയില്‍ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് പോകുന്നവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചു കയറി; മൂന്ന് പേര്‍ക്ക് പരിക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോട്ടയം കിടങ്ങൂർ സെന്റ് മേരിസ് കൂടല്ലൂർ പള്ളിയിൽ കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്ക്. ഇന്നലെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

പള്ളിയിൽ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് ആളുകൾ പിരിഞ്ഞുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുന്നപ്ര സ്വദേശി ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയത്. സ്റ്റാർട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട കാർ സമീപത്തുള്ളവരുടെ മേൽ ഇടിച്ചുകയറുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ നിന്ന് നാലുവയസുകാരി അത്ഭുതകരമായി രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. ഉടൻ തന്നെ പരിക്കേറ്റവരെ അവിടെയുള്ളവർ ആശുപത്രിയിലെത്തിച്ചു. വാഹനം ഓടിച്ച ആൾക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

WEB DESK
Next Story
Share it