Begin typing your search...

കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 45 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 45 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരുവനന്തപുരത്തെ അതിര്‍ത്തി പ്രദേശമായ കുന്നത്തുകാലില്‍ വന്‍ കഞ്ചാവ് വേട്ട. ഫോര്‍ഡ് ഫീയസ്റ്റ കാറില്‍ കൊണ്ടുവന്ന 45 കിലോ കഞ്ചാവുമായി കാഞ്ഞിരംപാറ സ്വദേശി വിജിത്ത്, തൊളിക്കോട് സ്വദേശി ഷാന്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി എക്‌സൈസ് അറിയിച്ചു. കാര്‍ തടഞ്ഞ് നിര്‍ത്തി എക്‌സൈസ് പരിശോധന ആരംഭിക്കുന്നതിനിടെ സംഘത്തിലെ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്ന് എക്‌സൈസ് അറിയിച്ചു.

സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി. അനികുമാറിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, അമരവിള റേഞ്ച് സംഘവും, തിരുവനന്തപുരം ഐ.ബി യൂണിറ്റും ആണ് പരിശോധനയില്‍ പങ്കെടുത്തത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍. ജി. രാജേഷ്, എസ്.മധുസൂദനന്‍ നായര്‍, ടി ആര്‍. മുകേഷ് കുമാര്‍, കെ. വി. വിനോദ്, വിനോജ്, പ്രിവന്റീവ് ഓഫീസര്‍മാരായ ബിജുരാജ്, പ്രകാശ്, ജസ്റ്റിന്‍ രാജ്, ജയചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിശാഖ്, കൃഷ്ണകുമാര്‍, രജിത്ത്, സുബിന്‍, പി മുഹമ്മദലി, രാജേഷ്, എസ്. ആര്‍. സാജു, ടോമി, എക്‌സൈസ് ഡ്രൈവര്‍ വിനോജ് ഖാന്‍ സേട്ട്, കെ രാജീവ് എന്നിവരും പരിശോധനയുടെ ഭാഗമായെന്ന് എക്‌സൈസ് അറിയിച്ചു.

WEB DESK
Next Story
Share it