Begin typing your search...

നിക്ഷേപിക്കുമ്പോൾ അറിയണം ഈ കാര്യങ്ങൾ

നിക്ഷേപിക്കുമ്പോൾ അറിയണം ഈ കാര്യങ്ങൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുൻകാല വിലകളും വ്യാപ്തിയും ഉപയോഗിച്ച് സാമ്പത്തിക വിപണിയുടെ പ്രവർത്തനം വിലയിരുത്തുന്ന നടപടിയാണ് സാങ്കേതിക വിശകലനം. എണ്ണത്തിലൂടെയോ ഗ്രാഫ് രൂപത്തിലോ അടയാളപ്പെടുത്തുന്ന വിലയിലെ മാറ്റങ്ങൾ പ്രതിദിന അടിസ്ഥാനത്തിലോ പ്രതിവാര അടിസ്ഥാനത്തിലോ വിശകലനം ചെയ്യുകയാണ് സാങ്കേതിക വിശകലന വിദഗ്ധൻ ചെയ്യുന്നത്. കഴിഞ്ഞ കാല കണക്കുകളുടെ അടിസ്ഥാനത്തിൽ ഭാവി വിലകൾ മുൻകൂട്ടി കാണുന്നതിനാണ് ഈ പഠനം ഉപയോഗിക്കുക. ഓഹരികളുടെ സ്വഭാവത്തിൽ ഒരു പ്രത്യേക ഘട്ടത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ ആവർത്തിക്കുന്നതു മുൻകൂട്ടി മനസിലാക്കാൻ നിക്ഷേപകരെ പ്രാപ്തരാക്കുന്നതിനു മുൻകാല കണക്കുകളുടെ വിശകലനം സഹായിക്കും.

ഓഹരികൾ, പട്ടികകൾ, ഉത്പന്നങ്ങൾ, ഓഹരി വിലപേശൽ എന്നിവ ഉൾപ്പടെ വിനിമയം ചെയ്യാവുന്ന ഏതുപകരണത്തിനും സാങ്കേതിക വിശകലന രീതി സ്വീകരിക്കാവുന്നതാണ്. അടിസ്ഥാന ഘടകങ്ങൾക്കു പുറമേ പ്രവണതകൾ, ഗതിവേഗം, ഒരേ മാതൃകയിലല്ലെങ്കിലും കാലാനുസൃതമായി പട്ടികകളിലെ ക്രമത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നീ ഘടകങ്ങൾ കൂടി അടിസ്ഥാനമാക്കിയാണ് സാങ്കേതിക വിശകലനം നിർവഹിക്കുക.

രാജ്യത്തിൻറെ മൊത്ത അഭ്യന്തര ഉത്പാദന നിരക്ക്, തൊഴിൽ നിരക്ക്, കമ്പനിയുടെ ലാഭ നിരക്ക്, പ്രദേശത്തിന്റെ ആരോഗ്യ സംബന്ധിയായ ഘടകങ്ങൾ എന്നിവ ഉപയോഗിച്ചാണ് അടിസ്ഥാന വിശകലനങ്ങൾ നടത്തുക. ഓഹരികളുടെ വിനിമയം നടത്തുമ്പോൾ കമ്പനിയുടെ പ്രകടനം, അവയെക്കുറിച്ചുള്ള വാർത്തകളും പാരിസ്ഥിതിക പ്രശ്നങ്ങളും തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തുന്നതിന് അടിസ്ഥാന വിശകലനങ്ങളെ ആശ്രയിക്കാൻ കഴിയും. എങ്കിലും ഓഹരി വിലകൾ നിർണയിക്കുന്നതിൽ ഏറ്റവും പ്രധാന ഘടകങ്ങൾ ലാഭവും ലാഭ വിഹിതവും തന്നെയാണ്.

ലക്ഷ്യം

വ്യവസായം, സാമ്പത്തിക സ്ഥിതി, കമ്പനിയുടെ കണക്കുകൾ എന്നിവയെ ആധാരമാക്കി ഒരു ഓഹരിയുടെ വില മുൻകൂട്ടി പ്രവചിക്കുന്നതിനാണ് അടിസ്ഥാന വിശകലനം ഉപയോഗിക്കുന്നത്. പരിഗണിക്കുന്ന വിവിധ ഘടകങ്ങളിൽ ലാഭം, ലാഭ വിഹിത നിരക്ക്, കൈവശമുള്ള ലാഭത്തിന്റെ അനുപാതം എന്നിവയ്ക്കു വലിയ പ്രാധാന്യമുണ്ട്. വിപണി, ഓഹരിയുടെ വ്യാപ്തി സംബന്ധിച്ച കണക്കുകൾ, മേഖല, പട്ടികകൾ എന്നിവയിലാണ് സാങ്കേതിക വിശകലനം പ്രധാനമായും കേന്ദ്രീകരിക്കുക.

നിക്ഷേപ ചക്രവാളം

ദീർഘകാലാടിസ്ഥാനത്തിലുള്ള കാഴ്ചപ്പാടുണ്ടാക്കുന്നതിന് അടിസ്ഥാന വിശകലനം നിക്ഷേപകരെ സഹായിക്കുന്നു. ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപമിറക്കുന്നവർ പ്രധാനമായും പരിഗണിക്കുന്നത് വലിയ തോതിൽ ലാഭ വിഹിതം നൽകുന്ന ഓഹരികളെയാണ്. വിപണിയിലെ ഉയർച്ച താഴ്ചകൾ കണക്കിലെടുക്കാതെ ദീർഘകാലത്തേക്കു നിക്ഷേപിക്കുന്നവരാണ് ഇത്തരക്കാർ.

ഹൃസ്വകാലാടിസ്ഥാനത്തിലുള്ള വില വ്യതിയാനങ്ങളും പ്രവണതകളും വിലയിരുത്തുന്നതിന് സാങ്കേതിക വിശകലനം നിക്ഷേപകരെ സഹായിക്കുന്നു. ഹൃസ്വകാലാടിസ്ഥാനത്തിൽ ഓഹരികൾ വാങ്ങുന്നവർക്കാണ് സാങ്കേതിക വിശകലനം കാര്യമായി ഗുണപ്പെടുക. ഹൃസ്വകാല ലാഭമാണ് ഇത്തരം നിക്ഷേപകർ മുഖ്യമായും പരിഗണിക്കുക.

വില നിർണയം

ഓഹരികളുടെ സഹജമായ വില കണക്കാക്കി അവയുടെ വിപണി വില യഥാർഥ വിലയേക്കാൾ കുറവായിരിക്കുമ്പോൾ വാങ്ങാൻ ഉപദേശിക്കുന്നതിനും വിപണിവില സഹജമായ വിലയേക്കാൾ കൂടുമ്പോൾ വിൽക്കാൻ ഉപദേശിക്കാനുമാണ് അടിസ്ഥാന വിശകലനം ഉപയോഗിക്കുന്നത്. അതായത് ദീർഘകാലാടിസ്ഥാനത്തിലുള്ള വിശകലനത്തിന് ഇവ ഉപയോഗിക്കുന്നു.

യുക്തിപരവും യുക്തിക്കു നിരക്കാത്തതുമായ ഘടകങ്ങളുടെ നിയന്ത്രണത്തിനു വിധേയമായ ആവശ്യകതയും വിതരണവും നിയന്ത്രിക്കുന്ന ശക്തികളെ ആശ്രയിച്ചാണ് ഓഹരി വിലകൾ നിലകൊള്ളുന്നതെന്ന് സാങ്കേതിക വിശകലന വിദഗ്ധൻ വിശ്വസിക്കുന്നു.

പ്രവണതാ വിശകലനം

അടിസ്ഥാന വിശകലനം ഓഹരിയുടെ പൂർവകാല പ്രകടനത്തിലേക്ക് വെളിച്ചം വീശുന്നില്ല. എന്നാൽ ലാഭം സംബന്ധിച്ച വിവിധ കണക്കുകൾ ലഭ്യമാണ്. വിലയിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളുടെ കാരണം മനസിലാക്കാൻ അടിസ്ഥാന വിശകലനം സഹായകമല്ല. ഓഹരികളുടെ കഴിഞ്ഞകാല പ്രവണതകൾ ആവർത്തിക്കപ്പെടുമെന്നും അവയുടെ ഭാവിവില കണക്കു കൂട്ടുന്നതിന് ഈ വിവരങ്ങൾ സഹായിക്കുമെന്നും സാങ്കേതിക വിശകലന വിദഗ്ധൻ കരുതുന്നു. ചാർട്ടുകളും സമാനമായ സാമഗ്രികളും ഇതിനായി അയാൾ ഉപയോഗിക്കും. പ്രവചനങ്ങളുടെ താരതമ്യ പഠനത്തിനും വിനിമയത്തിനും സാധ്യമായ വിധത്തിലാണ് ഇവ ഉപയോഗിക്കുന്നത്. ചാർട്ടുകളുടെ ഘടനയിലെ മാറ്റങ്ങളും വിലകളും എണ്ണവും സംബന്ധിച്ച കണക്കുകളും ഉറച്ച പരമ്പരാഗത പ്രമാണങ്ങളായ ഡവ് തിയറി, എലിയട്ട് വേവ് തിയറി എന്നിവയും ലക്ഷ്യങ്ങളും പ്രവണതകളും കണ്ടെത്താൻ ഉപയോഗിക്കുന്നുണ്ട്.

അനുമാനം

അടിസ്ഥാന വിശകലന പ്രക്രിയയിൽ ഓഹരിയുടെ ലാഭം ഉയർത്തിപ്പിടിച്ചാണ് വിശകലന വിദഗധൻ അനുമാനങ്ങളിലെത്തിച്ചേരുക. എന്നാൽ സാങ്കേതിക വിശകലനത്തിൽ വിലകളുടെ ആവർത്തന പ്രവണത, ചാക്രിക സ്വഭാവം, പ്രധാന പ്രതികൂലഘടകങ്ങൾ കണ്ടെത്തുന്നതിനുള്ള ശരാശരികൾ എന്നീ ഘടകങ്ങൾ കൂടി പരിഗണിക്കാറുണ്ട്.

നിക്ഷേപ തീരുമാനം

അടിസ്ഥാന വിശകലന വിദഗ്ധൻ കമ്പനിയുടെ സാമ്പത്തിക കണക്കുകൾ, ഭാവി ആവശ്യകത, ലാഭ വളർച്ച, മാനേജ്മെൻറിൻറെ വിശ്വാസ്യത എന്നിവ വിശകലനം ചെയ്യുന്നു. വിവിധ മൂല്യനിർണയ പദ്ധതികളും അനുപാതങ്ങളും അടിസ്ഥാനമാക്കി ഓഹരികളുടെ സഹജമായ മൂല്യം അയാൾ കണ്ടെത്തുന്നു.

പൂർവ ചരിത്രം സംബന്ധിച്ച വസ്തുതകൾ, പ്രധാന ശരാശരി കൂട്ടുകെട്ടുകൾ, സാങ്കേതിക സൂചകങ്ങൾ, പട്ടിക ഘടനകൾ എന്നിവ പരിശോധിച്ചാണ് സാങ്കേതിക വിശകലന വിദഗ്ധൻ ഗുണദോഷ നിർണയങ്ങളിൽ എത്തിച്ചേരുന്നത്. അടിസ്ഥാനപരമായി വിപണിയുടെ സ്പന്ദനമാണ് അവർ കണ്ടെത്തുന്നത്.

WEB DESK
Next Story
Share it