Begin typing your search...

ടെൻ എക്സ് പ്രോപ്പർട്ടി ടെസ്‌ല കാർ സമ്മാന പദ്ധതി ; വിജയി തിരുവനന്തപുരം സ്വദേശി അനിൽ കുമാർ

ടെൻ എക്സ് പ്രോപ്പർട്ടി ടെസ്‌ല കാർ സമ്മാന പദ്ധതി ; വിജയി തിരുവനന്തപുരം സ്വദേശി അനിൽ കുമാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായ്, ടെൻ എക്സ് പ്രോപ്പർട്ടി കഴിഞ്ഞ ജൂൺ മാസം പ്രഖ്യാപിച്ച ടെസ്ല കാർ സമ്മാന പദ്ധതിയിൽ സമ്മാനാർഹമായത് തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ അനിൽകുമാറിനാണ്. ഡി.ഇ.റ്റി. ഡിപ്പാർട്മെന്റ് മേധാവി ആദിൽ അൽ റൊമാനിയാണ് ഭവനങ്ങൾ സ്വന്തമാക്കിയവരിൽ നിന്നും വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. കഴിഞ്ഞ 21 ആം തീയതി ഷേക്ക്‌ സാദ് റോഡിലെ ടെസ്ല ഷോ റൂമിൽ വച്ച് അനിൽകുമാറിന്റെ പേരിൽ രജിസ്ട്രേഷൻ ചെയ്ത വാഹനം ടെൻ എക്സ് പ്രോപ്പർട്ടി സി.ഇ.ഒ. സുകേഷ് ഗോവിന്ദൻ സമ്മാനാർഹന് കൈമാറുകയുണ്ടായി.

പ്രോപ്പർട്ടി സ്വന്തമാക്കുമ്പോൾ 2 മില്യൺ ദിർഹം ഒന്നിച്ചു കൊടുക്കാതെ ഭവന വിലയുടെ 20% വും, 4% ഡി.എൽ.ഡി. ചാർജും , കുറഞ്ഞ മാസ അടവിൽ ഭവനങ്ങൾക്കൊപ്പം പത്ത് വർഷത്തെകുള്ള ഗോൾഡൻ വിസയും സാധാരണക്കാരനും സ്വന്തമാകുവാനുള്ള അവസരവും ടെൻ എക്സ് ഇപ്പോൾ ഒരുക്കിവരുകയാണ്.

ജനഹൃദയങ്ങളിൽ വിശ്വാസം നിലനിർത്തിയ ടെൻ എക്സ് പ്രോപ്പർട്ടിയിൽ നിന്നും വിവിധ ഭവന നിർമിതാകളുടെ സ്റ്റുഡിയോ, 1bhk, 2bhk , ടൗൺ ഹൗസുകൾ, വില്ലകൾ എന്നിവ ഓഫ്‌ പ്ലാൻ അടിസ്ഥാനത്തിൽ സ്വന്തമാക്കുന്നവരെ കാത്തിത്തിരിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട വിദേശ രാജ്യങ്ങളിലേക്ക് ഒരു വർഷത്തിൽ 12 ടൂർ പാക്കേജുകളും , ഫുൾ ഫർനിഷ്ഡ് ഭവനങ്ങൾ ഉൾപ്പെടെയുള്ള നിരവധി സമ്മാനങ്ങളാണ് കത്തിരിക്കുന്നതെന്ന് സി.ഇ.ഒ. സുകേഷ് ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു . 6.2 ലക്ഷം ദിർഹം മുതൽ സ്റ്റുഡിയോ , 8 ലക്ഷം ദിർഹം മുതൽ 1bhk, 1.3 M. മുതൽ 2bhk, 2.2 M. മുതൽ ടൗൺ ഹൌസുകളും, 3.4 M. മുതലുള്ള പൂർത്തീകരിച്ച വില്ലകളും ഇപ്പോൾ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ടെൻ എക്സ് പ്രോപ്പർട്ടി ഡയറക്ടർ വി.എസ്.ബിജുകുമാർ , ടെസ്ലാ സമ്മാനാർഹാനായ അനിൽ കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

WEB DESK
Next Story
Share it