Begin typing your search...
കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ്
കേരളത്തിൽ ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഈ മാസത്തെ ആദ്യത്തെ വില ഇടിവാണ് ഇത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില ഉയരുകയായിരുന്നു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 51,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില.
ഇന്നലെ ഒരു പവന് 240 രൂപയാണ് വർധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില 1280 രൂപയാണ് വർധിച്ചത്. സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതോടെ സ്വർണവില ജൂലൈ 23 ന് കുത്തനെ കുറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ശനിയാഴ്ച മുതൽ സ്വർണവില ഉയരുകയാണ്.
വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,470 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5355 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ്.
Next Story