Begin typing your search...

കോൺഫിഡന്റ് ആണ് ഇനി ദുബായ്, കോൺഫിഡന്റ് അവതരിപ്പിക്കുന്ന ലാൻകാസ്റ്ററിലൂടെ

കോൺഫിഡന്റ് ആണ് ഇനി ദുബായ്, കോൺഫിഡന്റ് അവതരിപ്പിക്കുന്ന ലാൻകാസ്റ്ററിലൂടെ
X
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo

ഗുണനിലവാര വികസനം,സമയബന്ധിതമായ വിതരണം, ഉപഭോക്തൃ സംതൃപ്തി എന്നിവയിൽ പുകൾപെറ്റ,കഴിഞ്ഞ 18 വർഷക്കാലം കേരളത്തിലെയും കർണാടകയിലെയും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിർണായകമായി നിലകൊള്ളുന്ന കോൺഫിഡന്റ് ഗ്രൂപ്പ് അതിന്റെ 18 ആം സുവർണവർഷമാഘോഷിക്കുന്ന ഈ 2024 ൽ,ഇന്ത്യയിലെ ചരിത്ര വിജയമാതൃകയിൽ യു.എ.ഇ യിലും ചുവടുറപ്പിക്കുന്നു.

ആർക്കിടെക്റ്റുകൾ,എഞ്ചിനീയർമാർ,ഡിസൈനർമാർ, ചാർട്ടേഡ് അക്കൌണ്ടന്റുമാർ,സാമ്പത്തിക വിശകലന വിദഗ്ധർ, മറ്റ് വിദഗ്ധർ എന്നിവരുൾപ്പെടെയുള്ള പ്രൊഫഷണലുകളുടെ സമർപ്പിത സേവനത്തിലൂടെ 100 ദശലക്ഷം ചതുരശ്ര അടി വികസനത്തിൽ വ്യാപിച്ചുകിടക്കുന്ന ഗോൾഫ് കോഴ്സുകളും, വാണിജ്യ വികസന കെട്ടിടങ്ങളും, സ്കൂളുകളും, റിസോർട്ടുകളും കൂടാതെ നൂറിലധികം പാർപ്പിട സൗകര്യങ്ങളോടുകൂടിയ കെട്ടിടങ്ങളും അടങ്ങുന്ന 203 ലധികം പദ്ധതികളുമായി 21,000 ത്തിലധികം ഉപഭോക്താക്കളെ സംതൃപ്തരാക്കി അവരുടെ വിശ്വാസം നേടി കോൺഫിഡന്റ് ഗ്രൂപ്പിന്റെ യാത്ര തുടരുന്നു.

11 മാസത്തെ റെക്കോർഡ് കാലാവധിയിൽ പൂർത്തീകരിച്ച കോൺഫിഡന്റ് ലാൻകാസ്റ്റർ,ദുബൈയുടെ ആഡംബരങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു. 2024 മാർച്ച് 4 ന് ദുബായ് ഷെയ്ഖ് സായിദ് റോഡിലെ പ്രശസ്തമായ ഫെയർമോണ്ട് തിയേറ്ററിൽ ഡോ. റോയി.സി. ജെ യുടെയും, ശ്രീ രോഹിത് റോയിയുടെയും,എഞ്ചിനീയർ ശ്രീ വലീദ് സലാഹയുടേയും മറ്റു വിശിഷ്ടതിഥികളുടെയും സാനിധ്യത്തിൽ അനാച്ഛാദനം ചെയ്യപ്പെട്ടു.

കോൺഫിഡന്റ് ലാൻകാസ്റ്ററിലെ താമസക്കാർക്ക് മുഴുവൻ സമയ സുരക്ഷ,സ്വകാര്യ പാർക്കിംഗ്,നീന്തൽക്കുളങ്ങൾ, ജിമ്മുകൾ,സ്പാ സെന്ററുകൾ,സിനിമ,പാർട്ടി റൂമുകൾ, ബാർബിക്യൂ ഏരിയ, ഇൻഡോർ ഗെയിമുകൾ എന്നിവയുൾപ്പെടെ നിരവധി മറ്റു ആകർഷകമായി സൌകര്യങ്ങൾ.കൂടാതെ,ദുബായ് ഇന്റർനാഷണൽ എയർപോർട്ട്,ഡൌൺടൌൺ,ബുർജ് ഖലീഫ, മെയ്ഡാൻ,സിറ്റി സെന്റർ തുടങ്ങിയ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന തന്ത്രപരമായി സ്ഥാനം എന്നിങ്ങനെ സമാനതകളില്ലാത്ത സൗകര്യമാണ് കോൺഫിഡന്റ് ഗ്രൂപ്പ് ലാൻകാസ്റ്ററിലൂടെ ഉറപ്പുവരുത്തുന്നത്.

ഇതിനോടകം തന്നെ 70% വിറ്റഴിഞ്ഞ കോൺഫിഡന്റ് ലാൻകാസ്റ്റർ എന്ന ഈ ലാൻഡ്മാർക്ക് പ്രോജക്ടിന്റെ ഉയർന്ന ഡിമാൻഡ് ഇത് പ്രതിഫലിപ്പിക്കുന്നു. സ്റ്റുഡിയോ, 1,2 ബെഡ്റൂം എന്നി വ്യത്യസ്ത നിലവാരത്തിലും സൗകര്യത്തിലും 81 ബ്രാൻഡഡ് അപ്പാർട്മെന്റുകളാണ് കോൺഫിഡന്റ് ലാൻകാസ്റ്റർ വാഗ്ദാനം ചെയുന്നത്.

കോൺഫിഡൻ്റ് ലങ്കാസ്റ്റർ വികസിപ്പിച്ചെടുത്തത് ദുബൈയിൽ മുന്പന്തിയിലും എഞ്ചിനീയർ ശ്രീ. വലീദ് സാലാഹയുടെ നേതിര്ത്വത്തിലുമുള്ള വിഷൻ കൺസ്ട്രക്ഷൻസിന്റെ പങ്കാളിത്തത്തോടെയാണ്.

കോൺഫിഡന്റ് ലാൻകാസ്റ്ററിന്റെ വിജയകരമായ പൂർത്തീകരണവും, അത് അടിവരയിടുന്ന കെട്ടിട പൂർത്തീകരണ സെര്ടിഫിക്കറ്ററും ഗുണനിലവാരത്തിന്റെയും നവീകരണത്തിന്റെയും ആഗോള മാനദണ്ഡങ്ങളോടുള്ള കോൺഫിഡന്റ് ഗ്രൂപ്പിന്റെ പ്രതിബദ്ധത അടിവരയിടുന്നു.ഈ പ്രഖ്യാപനത്തിന് പൂരകമായി, കോൺഫിഡന്റ് ലാൻകാസ്റ്ററിന്റെ പരിചയപ്പെടുത്തുന്ന ഹ്രസ്വ വീഡിയോ പ്രദർശനവും ആദ്യ താക്കോൽ കൈമാറൽ ചടങ്ങും അഭിമാനം വാനോളമുയർത്തി.

രോഹിത് റോയിയുടെ നേതൃത്വത്തിൽ,സ്ഥാപകനും ചെയർമാനുമായ ഡോ.റോയിയുടെ പിന്തുണയോടെ നയിക്കപ്പെടുന്ന കോൺഫിഡന്റ് ഗ്രൂപ്പ് ദുബായ് അതിന്റെ ആദ്യ പ്രൊജക്റ്റ് ആയ ലാൻഡ്‌കാസ്റ്ററിനു പുറമെ വരാനിരിക്കുന്ന 3 പദ്ധതികളുടെ കൂടുതൽ വിശദാംശങ്ങൾ ഉടൻ മാധ്യമങ്ങളുമായി പങ്കിടും.നിലവിൽ കോൺഫിഡന്റ് ഗ്രൂപ്പ് ആണ് കേരളത്തിൽ 43 RERA രേഖപെടുത്തതും അംഗീകരിച്ചതുമായ പദ്ധതികളുമായി മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിലെ ഏറ്റുവും വലിയ ഡെവലപ്പർ.

കോൺഫിഡന്റ് ഗ്രൂപ്പിനെയും അതിന്റെ പദ്ധതികളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.confident-group.ae സന്ദർശിക്കുക അല്ലെങ്കിൽ ഈ നമ്പറിൽ +971-56 600 0780 ബന്ധപ്പെടാൻ കഴിയും

WEB DESK
Next Story
Share it