Begin typing your search...

അബൂദബിയിൽ വ്യാവസായിക നിക്ഷേപത്തിൽ വൻ വർധന

അബൂദബിയിൽ വ്യാവസായിക നിക്ഷേപത്തിൽ വൻ വർധന
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കഴിഞ്ഞ ഒരു വർഷത്തിനിടെ മൂലധന നിക്ഷേപത്തിൽ വൻ വളർച്ച കൈവരിച്ച് അബൂദബി. എമിറേറ്റിലെ നിർമാണ മേഖലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 12.42 ശതകോടി ദിർഹമിൻറെ അധിക നിക്ഷേപമാണ് രേഖപ്പെടുത്തിയത്. 2022ൽ 371.164 ശതകോടി ദിർഹമായിരുന്ന നിക്ഷേപം ഈ വർഷം ജൂൺ അവസാനത്തോടെ 384.06 ശതകോടി ദിർഹമായി ഉയർന്നു. വ്യവസായ മേഖലയിൽ അനുവദിച്ച പുതിയ ലൈസൻസുകളുടെ എണ്ണത്തിൽ 16.6 ശതമാനം വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

12 മാസത്തിനിടെ 238 പുതിയ ലൈസൻസുകൾ അനുവദിച്ചതായി അബൂദബി ഡിപ്പാർട്ട് ഓഫ് ഇക്കണോമിക്‌സ് ഡെവലപ്‌മെൻറ് വ്യക്തമാക്കി. 2031ഓടെ നിർമാണ മേഖലയുടെ വ്യാപ്തി ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്ന വ്യവസായ നയം പ്രഖ്യാപിച്ച ശേഷം മേഖലയിൽ വൻ വളർച്ച തുടരുകയാണ്. അതേസമയം, നിർമാണ കമ്പനികൾ ഉൽപാദന മേഖലയിൽ നടത്തിയ മൂലധന നിക്ഷേപം വർഷത്തിൽ 15.36 ശതകോടി ദിർഹമായി ഉയർന്നു. പ്രതിവർഷം 85.7 ശതമാനം വളർച്ചയാണ് മേഖലയിൽ കൈവരിച്ചത്.

ഉൽപാദന മേഖലയുടെ മികച്ച പ്രകടനം അബൂദബിയുടെ നിലവിലെ സാമ്പത്തിക ശക്തിയുടെ തെളിവാണെന്ന് സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് അൽ സാബി പറഞ്ഞു. 2022ൽ എണ്ണയിതര രംഗത്തെ ആഭ്യന്തര മൊത്ത ഉൽപാദനത്തിൽ വ്യവസായ മേഖല 16.4 ശതമാനത്തിൻറെ സംഭാവനയാണ് നൽകിയത്. യു.എ.ഇയിലെ വ്യവസായ മേഖലയിൽനിന്നുള്ള ആകെ സംഭാവനയുടെ 49.9 ശതമാനം വരുമിത്. 2022ൽ ആണ് വ്യവസായ മേഖലയുടെ ഇരട്ടി വളർച്ച ലക്ഷ്യമിട്ട് പുതിയ വ്യവസായ നയം പ്രഖ്യാപിക്കുന്നത്. മേഖലയുടെ വളർച്ച 172 ശതകോടിയിലെത്തിക്കുകയും ഇതുവഴി 13,600 വിദഗ്ധ തൊഴിൽ ലഭ്യമാക്കുകയുമായിരുന്നു ലക്ഷ്യം. അതോടൊപ്പം 2031ഓടെ എമിറേറ്റിൻറെ എണ്ണയിതര കയറ്റുമതി 178.8 ശതകോടിയിലെത്തിക്കാനും ലക്ഷ്യമിടുന്നു. ഇതിനായി ആറു വ്യവസായ പദ്ധതികളിലായി 10 ശതകോടി ദിർഹം നിക്ഷേപിച്ചിരിക്കുകയാണ്.

WEB DESK
Next Story
Share it