Begin typing your search...

'ഷെൽ കമ്പനികൾ രഹസ്യ നിക്ഷേപം നടത്തി'; അദാനിയെ വെട്ടിലാക്കി വീണ്ടും റിപ്പോർട്ട്, നിഷേധിച്ച് ഗ്രൂപ്പ്

ഷെൽ കമ്പനികൾ രഹസ്യ നിക്ഷേപം നടത്തി; അദാനിയെ വെട്ടിലാക്കി വീണ്ടും റിപ്പോർട്ട്, നിഷേധിച്ച് ഗ്രൂപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹിൻഡൻബർഗിന് പിന്നാലെ ഗൗതം അദാനിയെ വെട്ടിലാക്കി മറ്റൊരു റിപ്പോർട്ട്. ആഗോള സംഘടനയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട് (OCCRP) ആണ് ഗ്രൂപ്പിന്റെ ക്രമക്കേടുകൾ പുറത്തുവിട്ടത്. മൗറീഷ്യസ് ഫണ്ടുകൾ അദാനി ഗ്രൂപ്പിന്റെ പൊതു വ്യാപാര ഓഹരികളിലെ നിക്ഷേപത്തിനായി ഉപയോഗിച്ചുവെന്ന് OCCRP ആരോപിക്കുന്നു. അതേസമയം ആരോപണങ്ങൾ തള്ളി ഗ്രൂപ്പ്.ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തിറങ്ങി ഏകദേശം എട്ട് മാസങ്ങൾക്ക് ശേഷമാണ് OCCRP യുടെ ഈ റിപ്പോർട്ട്. അന്വേഷണാത്മക പത്രപ്രവർത്തകരുടെ ഒരു അന്താരാഷ്ട്ര സംഘടനയാണ് OCCRP. മൗറീഷ്യസ് ഫണ്ടുകൾ വഴി അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്തിയെന്നാണ് ആരോപണം. അദാനി തന്നെ രഹസ്യമായി സ്വന്തം കമ്പനികളിൽ നിക്ഷേപം നടത്തിയതായും കണ്ടെത്തി.

2013 മുതൽ 2018 വരെ ഗ്രൂപ്പ് കമ്പനികൾ തങ്ങളുടെ ഓഹരികൾ രഹസ്യമായി വാങ്ങിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മൗറീഷ്യസിൽ കടലാസ് കമ്പനികൾ സ്ഥാപിച്ച് അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളിൽ തന്നെ കോടിക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയെന്നാണ് ഒ.സി.സി.ആർ.പിയുടെ കണ്ടെത്തൽ. ഇതു വഴി ഓഹരി വില കൃത്രിമമായി ഉയർത്തി അദാനി പണം തട്ടിയെന്നും റിപ്പോർട്ട് പറയുന്നു.ആരോപണങ്ങൾ അദാനി ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് തങ്ങൾക്കെതിരായ ആരോപണമെന്നും ഗ്രൂപ്പ് പ്രതികരിച്ചു. അദാനി വിഷയത്തിൽ കേന്ദ്രത്തിനെതിരെയുള്ള ആക്രമണം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. രാജ്യത്തെ ഒന്നോ രണ്ടോ വ്യവസായികളുടെ മാത്രം വളർച്ചയ്ക്ക് പിന്നിലെ രഹസ്യം എന്താണെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. സി.ബി.ഐ ഏകപക്ഷീയമായ അന്വേഷണമാണ് നടത്തുന്നതെന്നും കോൺഗ്രസ് ജെ.പി.സി അന്വേഷണമാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 28 മുതൽ മാർച്ച് 28 വരെ അദാനിയെ സംബന്ധിച്ച് 100 ചോദ്യങ്ങളാണ് കോൺഗ്രസ് നരേന്ദ്ര മോദിയോട് ഉന്നയിച്ചത്. അദാനിയുടെ ഷെൽ കമ്പനികളിലെ 20,000 കോടി അജ്ഞാതമാണ്. ലോക്‌സഭയിൽ അദാനി വിഷയത്തിൽ സംസാരിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി. ഇത് അദാനി വിഷയമല്ല മറിച്ച് 'മോദാനി' വിഷയമാണെന്നും മുതിർന്ന നേതാവ് ജയറാം രമേശ് പ്രതികരിച്ചു.ജനുവരിയിൽ അമേരിക്കൻ ഷോർട്ട് സെല്ലർ സ്ഥാപനമായ ഹിൻഡൻബർഗും സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഷെൽ കമ്പനികൾ വഴി അദാനി ഗ്രൂപ്പ് ഓഹരികൾ ദുരുപയോഗം ചെയ്തതായി ഹിൻഡൻബർഗ് പറഞ്ഞിരുന്നു.

WEB DESK
Next Story
Share it