Begin typing your search...

രേഖകൾ ശരിയാക്കാനുള്ള സമയം മാർച്ച് നാലിന് അവസാനിക്കും; മുന്നറിയിപ്പുമായി ബഹ്‌റൈൻ

രേഖകൾ ശരിയാക്കാനുള്ള സമയം മാർച്ച് നാലിന് അവസാനിക്കും; മുന്നറിയിപ്പുമായി ബഹ്‌റൈൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നിയമ വിധേയമല്ലാതെ രാജ്യത്ത് താമസിക്കുന്നവർക്ക് രേഖകൾ ശരിയാക്കാൻ സമയം പ്രഖ്യാപിച്ച് ബഹ്‌റൈൻ. മാർച്ച് നാലാം തീയ്യതിക്ക് മുമ്പ് തങ്ങളുടെ രേഖകൾ ശരിയാക്കണമെന്നാണ് ബഹ്‌റൈൻ അധികൃതർ നൽക്കുന്ന മുന്നറിയിപ്പ്. ഫ്‌ലെക്‌സി പെർമിറ്റുകൾ നിർത്തലാക്കിയിട്ടുണ്ട്. അത്തരം പെർമിറ്റുകളിൽ ഉണ്ടായിരുന്നവരും തൊഴിൽ രേഖകൾ ശരിയാക്കണം എന്നാണ് നൽക്കുന്ന മുന്നറിയിപ്പ്. അനുവദിച്ച സമയം കഴിഞ്ഞിട്ടും വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വകരിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അടുത്ത മാസം മുതൽ ആണ് പരിശോധനകൾ ആരംഭിക്കുന്നത്. ബഹ്‌റൈനിലെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനകൾ ശക്തമാക്കും. നിയമലഘനം നടത്തി രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്തും. ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കും സമയം അനുവദിക്കും ഇതിന് ശേഷം മാത്രമേ നാടുകടത്തിൽ നടപടികളിലേക്ക് പോകുകയുള്ളു. കാലാവധി കഴിഞ്ഞവരോ, ഫ്‌ലെക്‌സി പെർമിറ്റുകളിലോ ഉള്ളവർ ആണെങ്കിൽ രേഖകൾ ശരിയാക്കാനുള്ള ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാം ഉപയോഗപ്പെടുത്താം. എന്നാൽ കേസുകളിൽ പ്രതികൾ ആയവർക്കോ അല്ലെങ്കിൽ എന്തെങ്കിലും നിയമ പ്രശ്‌നങ്ങളിൽപ്പെട്ട് കിടക്കുന്നവരോ ആണെങ്കിൽ അവർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കില്ല.

രേഖകൾ ശരിയാക്കാൻ ഉള്ളവർ അംഗീകൃത രജിസ്‌ട്രേഷന് സെന്ററുകൾ വഴി ബന്ധപ്പെടണം. പ്രവാസികൾക്ക് തങ്ങൾ ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ യോഗ്യരാണോ എന്ന് ആദ്യം പരിശോധിക്കണം. എന്നിട്ട് ബാക്കി കാര്യങ്ങൾ ചെയ്യണം. അല്ലെങ്കിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോരിറ്റിയുടെ വെബ്‌സൈറ്റായ www.lmra.bh വഴിയോ അല്ലെങ്കിൽ +97333150150 എന്ന നമ്പറിലേക്ക് ബന്ധപ്പെട്ടാൽ ആ വിവരം ലഭിക്കും. ഈ നമ്പറിലേക്ക് എസ്എംഎസ് അയച്ചാൽ മതിയാകും. അല്ലെങ്കിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ കോൾ സെന്ററിൽ +97317103103 എന്ന നമ്പറിലേക്ക് വിളിച്ചും അന്വേഷിക്കാൻ സാധിക്കും.

Aishwarya
Next Story
Share it