അൽ മറഖ് മേഖലയിൽ മുസ്തഫ മസ്ജിദ് ഉദ്ഘാടനം ചെയ്തു
ജഅ്ഫരീ ഔഖാഫിന് കീഴിൽ അൽ മറഖ് ഏരിയയിൽ മുസ്തഫ മസ്ജിദ് ഉദ്ഘാടനം ചെയ്തു. 32 പള്ളികൾ തുറന്നു കൊടുക്കണമെന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശത്തെ തുടർന്നാണ് പള്ളി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. ജഅ്ഫരീ വഖ്ഫ് കൗൺസിൽ ചെയർമാൻ യൂസുഫ് ബിൻ സാലിഹ് അസ്സാലിഹ് പള്ളിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഉത്തര മേഖല ഗവർണർ അലി ബിൻ ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ, ജഅ്ഫരീ വഖ്ഫ് കൗൺസിൽ അംഗങ്ങൾ, ഉത്തര മേഖല മുനിസിപ്പൽ കൗൺസിൽ ചെയർമാൻ ഡോ. ഷബീർ ഇബ്രാഹിം അൽ വിദാഈ, കൗൺസിൽ അംഗം ബാസിം അബൂ ഇദ്രീസ്, ഡയറക്ടർ മുഹമ്മദ് ജഅ്ഫർ അൽ ഹുസൈനി എന്നിവരും പ്രദേശവാസികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. 800 പേർക്ക് നമസ്കാരം നിർവഹിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.