Begin typing your search...

ബഹ്റൈൻ രാജാവ് ചൈനയിൽ ; പ്രൌഢഗംഭീര സ്വീകരണം ഒരുക്കി ചൈന

ബഹ്റൈൻ രാജാവ് ചൈനയിൽ ; പ്രൌഢഗംഭീര സ്വീകരണം ഒരുക്കി ചൈന
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ചൈ​ന​യി​ലെ​ത്തി. ചൈ​നീ​സ്​ പ്ര​സി​ഡ​ന്‍റ്​ ഷീ ​ജീ​ൻ​പി​ങ്ങി​ന്‍റെ ക്ഷ​ണ​മ​നു​സ​രി​ച്ചാ​ണ്​ അ​ദ്ദേ​ഹ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ചൈ​ന ന​ന്ദ​ർ​ശ​നം. അ​റ​ബ്, ചൈ​നീ​സ്​ സ​ഹ​ക​ര​ണ ഓ​പ​ൺ ഫോ​റ​ത്തി​ലും ഹ​മ​ദ് രാ​ജാ​വ് പ​​​ങ്കെ​ടു​ക്കും.

രാ​ജാ​വി​നെ ചൈ​നീ​സ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഹു​വാ​യ് ജി​ൻ​പെ​ങ് സ്വീ​ക​രി​ച്ചു. ചൈ​ന​യി​ലെ ബ​ഹ്‌​റൈ​ൻ അം​ബാ​സ​ഡ​ർ ഡോ. ​മു​ഹ​മ്മ​ദ് ഗ​സ്സാ​ൻ അ​ദ്‌​നാ​ൻ ശൈ​ഖോ, ബ​ഹ്‌​റൈ​നി​ലെ ചൈ​നീ​സ് അം​ബാ​സ​ഡ​ർ നി ​രു​ചി, ഹോ​ങ്കോ​ങ്ങി​ലെ ബ​ഹ്‌​റൈ​ൻ കോ​ൺ​സ​ൽ ഓ​സ്കാ​ർ ചൗ ​തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

1989 ലാ​ണ്​ ഔ​ദ്യോ​ഗി​ക​മാ​യി ചൈ​ന​യു​മാ​യി ബ​ഹ്​​റൈ​ൻ ന​യ​ത​ന്ത്ര​ബ​ന്ധം സ്​​ഥാ​പി​ച്ച​ത്. 35 വ​ർ​ഷ​മാ​യി തു​ട​രു​ന്ന ന​യ​ത​​ന്ത്ര​ബ​ന്ധ​ത്തി​ന്​ പു​തി​യ മാ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ സ​ന്ദ​ർ​ശ​നം വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ്​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഫ​ല​സ്​​തീ​ൻ പ്ര​ശ്​​നം അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ വ​ള​രെ​യേ​റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രി​ക്കു​ന്ന സ​മ​യ​ത്തു​ള്ള സ​ന്ദ​ർ​ശ​ന​ത്തി​ന്​ ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്.

ഫ​ല​സ്​​തീ​ൻ പ്ര​ശ്​​ന പ​രി​ഹാ​ര​ത്തി​ന്​ മ​ധ്യ പൗ​ര​സ്​​ത്യ ദേ​ശ​ത്ത്​ സ​മാ​ധാ​ന സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്ന ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ നി​ർ​ദേ​ശ​​ത്തെ ചൈ​നീ​സ്​ പ്ര​സി​ഡ​ന്‍റ്​ സ്വാ​ഗ​തം ചെ​യ്തി​രു​ന്നു. യു.​എ​ന്നി​ൽ ഫ​ല​സ്​​തീ​ന്​ പൂ​ർ​ണാം​ഗ​ത്വം ന​ൽ​കു​ന്ന​തി​നും അ​തു​വ​ഴി ഫ​ല​സ്​​തീ​ൻ പ്ര​ശ്​​നം പ​രി​ഹ​രി​ക്കു​ന്ന​തി​നും വ​ഴി​യൊ​രു​ങ്ങു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ബ​ഹ്​​റൈ​നും ചൈ​ന​ക്കു​മി​ട​യി​ലു​ള്ള വ്യാ​പാ​ര, സാ​മ്പ​ത്തി​ക, നി​ക്ഷേ​പ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നും സ​ന്ദ​ർ​ശ​നം വ​ഴി​ത്തി​രി​വാ​കും. വി​വി​ധ നേ​താ​ക്ക​ളു​മാ​യി ഉ​ന്ന​ത​ത​ല യോ​ഗ​ങ്ങ​ളും ച​ർ​ച്ച​ക​ളും സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

WEB DESK
Next Story
Share it