Begin typing your search...
ബഹ്റൈനിൽ രാത്രിയും രാവിലെയും ഹുമിഡിറ്റി വർധിക്കുന്നു

ബഹ്റൈനിൽ രാത്രി സമയങ്ങളിലും രാവിലെയും ഹുമിഡിറ്റി വർധിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വടക്കു പടിഞ്ഞാറൻ കാറ്റ് പകൽ സമയത്ത് ചെറുതായി വീശുന്നുണ്ട്. ഇത് ചൂട് വർധിക്കാനിടയാക്കുന്നതായാണ് റിപ്പോർട്ട്.
രാത്രിയും വെളുപ്പിനും ഹുമിഡിറ്റി 90 ശതമാനം വരെ ഉയരുന്നതായാണ് കേന്ദ്രത്തിന്റെ വെളിപ്പെടുത്തൽ. വരും ദിവസങ്ങളിൽ ചൂടും ഹുമിഡിറ്റിയും കൂടുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Next Story