Begin typing your search...

ഭക്ഷണം സുരക്ഷിതം: ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യപദാർഥങ്ങളിൽ റേഡിയോ ആക്ടിവ് പദാർഥങ്ങൾ അടങ്ങിയതല്ല; ബഹ്റൈൻ

ഭക്ഷണം സുരക്ഷിതം: ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യപദാർഥങ്ങളിൽ റേഡിയോ ആക്ടിവ് പദാർഥങ്ങൾ അടങ്ങിയതല്ല; ബഹ്റൈൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബഹ്റൈനിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യപദാർഥങ്ങൾ റേഡിയോ ആക്ടിവ് പദാർഥങ്ങൾ അടങ്ങിയിട്ടില്ലെന്നും അവ സുരക്ഷിതമാണെന്നും ആരോഗ്യമന്ത്രി ഡോ. ജലീല അൽ സയ്യിദ് പറഞ്ഞു. കർശന പരിശോധനക്ക് വിധേയമായാണ് ഭക്ഷ്യ വസ്തുക്കൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കൾക്ക് പോലും പരിശോധന നടത്തുണ്ട്.

ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന രാജ്യത്ത് നിന്നും ആരോഗ്യ സർട്ടിഫിക്കറ്റ്, ഉത്പാദിപ്പിക്കുമ്പോൾ എന്താണ് അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്തെല്ലാം ചെരുവകൾ ആണ് ചേർത്തിരിക്കുന്നത് എന്നിവ വ്യക്തമായി എഴുതിയിരിക്കണം. കൂടാതെ എങ്ങനെ തയ്യാറക്കി എന്നു കൂടി എഴുതിയിരിക്കണം. ഇല്ലെങ്കിൽ ഇവയെല്ലാം രാജ്യത്ത് നിരോധിക്കുമെന്ന് ബഹ്‌റൈൻ ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യപദാർഥങ്ങൾ സംബന്ധിച്ച ശൂറ കൗൺസിൽ അംഗം ഹമദ് അൽ നുഐമി ഉയർത്തിയ ചോദ്യങ്ങൾക്കാണ് അദ്ദേഹം ഈ മറുപടി നൽകിയത്

രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷണ വസ്തുക്കൾ മാനദണ്ഡങ്ങൾ പാലിക്കണം. പരിശോധനയിൽ ചിലപ്പോൾ സുരക്ഷിതമാണെന്ന് കണ്ടെത്തും എന്നാൽ അത് ഒരുപാട് കാലം ഉപയോഗിക്കുമ്പോൾ വലിയ പ്രശ്‌നങ്ങൾ ഉണ്ടാകും. അതുകൊണ്ടാണ് ഇവ നിരോധിക്കാൻ തീരുമാനിച്ചത്. ലാബ് പരിശോധനകളിൽ പരാജയപ്പെടുന്ന ഉൽപന്നങ്ങൾ മടക്കി അയക്കുന്നതിനും നശിപ്പിക്കുന്നതിനും അത് കൊണ്ടുവന്ന ആളുടെ കൈവശത്ത് നിന്നും പണം ഈടാക്കും. ഇറക്കുമതി ചെയ്യുന്നയാളുടെ ചെലവിൽ തന്നെ ആയിരിക്കും ഇക്കാര്യങ്ങൾ ചെയ്യുന്നത്.

സ്വീകാര്യമായ അളവിൽ റേഡിയേഷനുള്ള ഭക്ഷ്യപദാർഥങ്ങൾ രാജ്യത്ത് കൊണ്ടുവരാൻ അനുവദിക്കില്ല. ചില ഭക്ഷണങ്ങളിൽ പ്രകൃതിദത്തമായ റേഡിയോ ന്യൂക്ലൈഡുകൾ അത് കുഴപ്പമില്ല. ലോകാരോഗ്യ സംഘടനയുടെയും ഇന്റർനാഷനൽ അറ്റോമിക് എനർജി ഏജൻസിയുടെയും അടിസ്ഥാനത്തിൽ നിർണയിക്കുന്ന റേഡിയേഷന്റെ അളവ് ആണ് കണക്കാക്കുന്നത്. അതിൽ കൂടുതൽ ഉള്ള ഉത്പന്നങ്ങൾ പുറത്തുവിടില്ല. ഭക്ഷണത്തിലെ ബാക്ടീരിയ, പൂപ്പൽ, മറ്റു കീടങ്ങൾ എന്നിവയെ നശിപ്പിക്കുന്നതിന് വേണ്ടിയാണ് പലപ്പോഴും റേഡിയേഷൻ ബീം വഴി കടത്തിവിടുന്നത്. ഈ നടപടി ഭക്ഷണത്തെ റേഡിയോ ആക്ടിവ് ആക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Aishwarya
Next Story
Share it