Begin typing your search...

ബഹ്‌റൈനിൽ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ വേതനം ഉറപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചു

ബഹ്‌റൈനിൽ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ വേതനം ഉറപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ വേതനം ഉറപ്പാക്കാനുള്ള നടപടികൾക്ക് ബഹ്‌റൈൻ അധികൃതർ തുടക്കമിട്ടതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി അറിയിച്ചു. ഇതിന്റെ ഭാഗമായി വേജ് പ്രൊട്ടക്ഷൻ സിസ്റ്റം ഉൾപ്പടെയുള്ള സംവിധാനങ്ങൾക്ക് രൂപം നൽകുന്നതിനും, ഇതിനെ ലേബർ വേജസ് ഡാറ്റാബേസുമായി ബന്ധിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (LMRA), സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ (SIO) എന്നിവർ ധാരണയിലെത്തിയിട്ടുണ്ട്.

LMRA സി ഇ ഓ നൗഫ അബ്ദുൽറഹ്മാൻ ജംഷീർ, SIO സി ഇ ഓ ഇമാൻ മുസ്തഫ അൽ മുർബാതി എന്നിവർ പങ്കെടുത്ത യോഗത്തിൽ ഇതിനുള്ള നടപടികൾക്ക് തുടക്കമിട്ടിട്ടുണ്ട്. LMRA, SIO എന്നിവയിൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥരും SIO ആസ്ഥാനത്ത് വെച്ച് നടന്ന ഈ യോഗത്തിൽ പങ്കെടുത്തു. ഇത്തരം ഒരു സംവിധാനം ബഹ്‌റൈനിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന പൗരന്മാർക്കും, പ്രവാസികൾക്കും ഒരുപോലെ ഉപയോഗപ്രദമാകുമെന്ന് LMRA സി ഇ ഓ വ്യക്തമാക്കി.

WEB DESK
Next Story
Share it