Begin typing your search...
ആറാമത് ബഹ്റൈൻ അന്താരാഷ്ട്ര എയർഷോക്ക് നവംബർ 9 ന് ആരംഭം
മനാമ : ബഹ്റൈൻ അന്താരാഷ്ട്ര എയർഷോ നവംബർ ഒമ്പതിന് ആരംഭിക്കും. ഇതിന്റെ ഭാഗമായി ഏറ്റവും പുതിയ വിമാനങ്ങൾ, സാങ്കേതികവിദ്യകൾ, നൂതന ആശയങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന പ്രദർശനവും സംഘടിപ്പിക്കും.ആറാമത് അന്താരാഷ്ട്ര എയർഷോക്കാണ് ഇത്തവണ ബഹ്റൈൻ സാക്ഷ്യം വഹിക്കുന്നത്.
നവംബർ 11 വരെ നടക്കുന്ന വ്യോമപ്രദർശനത്തിന്റെ ഭാഗമായി 10, 11 തീയതികളിൽ പ്രത്യേക ഫോറവും നടക്കും. വിമാനത്താവളങ്ങൾ, എയർലൈനുകൾ, കാർഗോ, ലോജിസ്റ്റിക്സ്, വ്യോമയാന, ബഹിരാകാശ മേഖലയിൽ വനിതകൾ എന്നീ വിഷയങ്ങളിൽ ചർച്ചകളും സംഘടിപ്പിക്കും.
Next Story