Begin typing your search...

വാട്സാപ്പ് വഴി വ്യാജ പ്രചരണം ; 800 ബഹ്റൈനി ദിനാർ പിഴ ചുമത്തി കോടതി

വാട്സാപ്പ് വഴി വ്യാജ പ്രചരണം ; 800 ബഹ്റൈനി ദിനാർ പിഴ ചുമത്തി കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


മനാമ : ബഹ്‌റൈനിൽ വാട്സ്ആപ് ഗ്രൂപ്പ് വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാളിന് പിഴ. ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന വ്യക്തിക്കെതിരായി വാട്സ്ആപ് ഗ്രൂപ്പില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെത്തുടർന്ന് 800 ബഹ്റൈനി ദിനാർ പിഴ ചുമത്തി കോടതി. ഏകദേശം 1.74 ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണിത്.

വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ തന്റെ അടുപ്പക്കാര്‍ക്ക് ജോലി നല്‍കുന്നുവെന്ന വാർത്ത പ്രചരിക്കുന്നത് അറിഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പരാതി നല്‍കുകയായിരുന്നു. . ആരാപണം തെളിയിക്കാനാവശ്യമായ ഒരു തെളിവും ഇത് ചെയ്തയാളുടെ കൈവശമില്ലായിരുന്നുവെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ ഡോ. മുഹമ്മദ് അല്‍ കുഹെജി വാദിച്ചു. ഗുരുതരമായ ഇത്തരമൊരു ആരോപണം പരാതിക്കാരന് ഉപദ്രവമുണ്ടാക്കിയെന്ന് നിരീക്ഷിച്ച കോടതി, വാട്സ്ആപ് ഗ്രൂപ്പില്‍ വാര്‍ത്ത പോസ്റ്റ് ചെയ്‍തയാള്‍ 800 ബഹ്റൈനി ദിനാര്‍ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കണമെന്നും ഒപ്പം കേസിന്റെ നടപടിക്രമങ്ങള്‍ക്ക് ചെലവായ തുക കൂടി വഹിക്കണമെന്നും വിധിക്കുകയായിരുന്നു.

Krishnendhu
Next Story
Share it