Begin typing your search...

ബഹ്‌റൈനിൽ സൈബർതട്ടിപ്പിൽ ജയിലിലായ് രണ്ട് ബഗ്ലാദേശികൾ ; 3 വർഷം തടവും 10000 ദീനാർ വീതം പിഴയും

ബഹ്‌റൈനിൽ സൈബർതട്ടിപ്പിൽ ജയിലിലായ്  രണ്ട് ബഗ്ലാദേശികൾ ; 3 വർഷം തടവും 10000 ദീനാർ വീതം പിഴയും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


വ്യക്തിഗത വിവരങ്ങൾ ചോർത്തി, ഓൺലൈൻ തട്ടിപ്പിലൂടെ പൈസകൾ നഷ്ടമാകുന്ന സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള വാർത്തകൾ തുടർക്കഥയാവുമ്പോഴും, വീണ്ടും സൈബർ കുറ്റകൃത്യത്തിൽ ശിക്ഷയേറ്റുവാങ്ങി ബംഗ്ലാദേശ് യുവാക്കൾ. ബഹ്‌റൈനിലെ സ്വദേശി യുവതിയിൽ നിന്ന് 1500 ദീനാർ സൈബർ തട്ടിപ്പിലൂടെ തട്ടിയെടുത്ത കേസിൽ രണ്ട്‌ ബംഗ്ലാദേശി യുവാക്കൾക്ക് മൂന്ന് വർഷത്തെ തടവും , കൂടാതെ 10000 ദീനാർ പിഴയും ബഹ്‌റൈൻ കോടതി വിധിച്ചു. കഴിഞ്ഞ വർഷം നവംബറിൽ ബാങ്ക് ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതികൾ ഫോണിൽ വിളിക്കുകയും വ്യക്തിഗത വിവരങ്ങൾ പുതുക്കുന്നതിനായി ഒരു ലിങ്ക് യുവതിക്ക് അയച്ചുകൊടുക്കുകയുമായിരുന്നു,. ഈ ലിങ്കിൽ യുവതി തന്റെ മൊബൈൽ നമ്പർ, സി.പി.ആർ മുതലായ വിവരങ്ങൾ നൽകുകയും ചെയ്തു.

വൈകാതെ തന്നെ അക്കൗണ്ടിൽ നിന്നും 1500 ദീനാർ നഷ്ടമായതോടെയാണ് യുവതിക്ക് ഇത് തട്ടിപ്പാണെന്ന് മനസിലാകുന്നത്. ഉടനെ തന്നെ പോലീസിനെ അറിയിച്ച് പരാതി കൊടുക്കുകയും ചെയ്തു. പോലിസ് അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തുകയും മൂന്നു വർഷത്തെ തടവ് ശിക്ഷയും 10000 ദീനാർ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി തീരുന്ന പക്ഷം ഇവരെ നാടുകടത്തും.

സൈബർ തട്ടിപ്പ് കേസുകളിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് കഴിഞ്ഞ മാസം ആദ്യവാരത്തിൽ അധികൃതർ നൽകിയിരുന്നു. ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചതോടെയാണ് ബാങ്കുകളുടെയും, അംഗീകൃത സ്ഥാപനങ്ങളുടെയും, വക്താക്കളാണെന്ന് പറഞ്ഞു ഫോണിൽ ബന്ധപ്പെടുന്നവർക്ക് വ്യക്തിഗത വിവരങ്ങൾ നൽകരുതെന്ന് സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ അറിയിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. പോലീസ്, ആരോഗ്യമന്ത്രാലയം, ബാങ്ക് ഉദ്യോഗസ്ഥർ എന്നിവരുടെ പേരിൽ വരുന്ന ഫോൺകോളുകൾ ശ്രദ്ധിക്കണമെന്നും, തട്ടിപ്പുകൾ ആണെന്ന് മനസിലാക്കണമാണെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

Krishnendhu
Next Story
Share it