Begin typing your search...

മീൻ പിടുത്തത്തിനിടെ യുവാവിന്റെ കണ്ണിൽ കുരുങ്ങിയ ചൂണ്ട, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

മീൻ പിടുത്തത്തിനിടെ യുവാവിന്റെ കണ്ണിൽ കുരുങ്ങിയ ചൂണ്ട, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


മനാമ : ബഹ്റൈനില്‍ മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തിൽ കണ്ണിൽ കുരുങ്ങിയ ചൂണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. വിനോദത്തിനായി മീൻ പിടിക്കുന്നതിനിടയിൽ യുവാവിന്റെ കണ്ണിൽ ചൂണ്ട കുരുങ്ങുകയായിരുന്നു. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ നടത്തിയ അടിയന്തര ശസ്‍ത്രക്രിയയിലൂടെ ചൂണ്ട പുറത്തെടുക്കാന്‍ സാധിച്ചതായി അധികൃതര്‍ പിന്നീട് അറിയിച്ചു. ‍

30 വയസുകാരനായ സ്വദേശി യുവാവാണ് കണ്ണില്‍ തറച്ച ചൂണ്ടയുമായി ചിക്ത തേടിയത്. വിനോദത്തിനായി മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ ചൂണ്ട കണ്ണില്‍ കുരുങ്ങുകയായിരുന്നുവെന്ന് ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞു. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ഓഫ്‍താല്‍മിക് സര്‍ജന്‍ ഡോ. ഹുസൈന്‍ അല്‍ ഹെര്‍മി, ഡോ. ഹസന്‍ അബ്‍ദെല്‍ ഹാദി, ഡോ ഹൗറ അല്‍ മഹ്‍റൂസ്, ഡോ. അംറോ ബഹ്ര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്‍ത്രക്രിയ നടത്തി ചൂണ്ട പുറത്തെടുത്തത്. മൂര്‍ച്ചയുള്ള സാധനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ആളുകള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരം അപകടങ്ങള്‍ കൊണ്ടുണ്ടാവുന്ന സങ്കീര്‍ണതകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Krishnendhu
Next Story
Share it