Begin typing your search...

ചരടു പിന്നിക്കളി ബഹ്‌റൈനിൽ പുനരാവിഷ്കരിച്ച് പ്രവാസി സംഘടന കേരളീയ സമാജം

ചരടു പിന്നിക്കളി ബഹ്‌റൈനിൽ പുനരാവിഷ്കരിച്ച് പ്രവാസി സംഘടന കേരളീയ സമാജം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ശ്രാവണം 2022 ഓണാഘോഷങ്ങളുടെ ഭാഗമായ് അന്യംനിന്നു പോയ കേരളീയ കലാരൂപമായ ചരടു പിന്നിക്കളി ബഹ്‌റൈനിൽ പുനരാവിഷ്കരിച്ച് പ്രവാസി സംഘടനയായ കേരളീയ സമാജം.ശ്രീകൃഷ്ണ ലീലകളെ മുഖ്യപ്രമേയമാക്കി കേരളത്തിന്റെ തെക്കൻ ജില്ലകളിൽ അവതരിപ്പിച്ചു വരുന്ന ഈ കളിയിൽ നിരവധി ആളുകൾക്ക് ഒരേസമയം പങ്കെടുക്കാം.പ്രായഭേദമന്യേ പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും ചരടുപിന്നിക്കളിയിൽ പങ്കെടുത്തു. നിരവധി ദിവസങ്ങളുടെ പരിശീലനവും ഇവർ ഇതിനുവേണ്ടി നടത്തിയിരുന്നു.

നാടക രംഗത്ത് പ്രശസ്തനായ ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാകാരനായ വിഷ്ണുവാണ് നാടക ഗ്രാമത്തിന്റെ നേതൃത്വത്തിൽ രണ്ടു മാസത്തിലേറെയായി ചിട്ടയായ പരിശീലനത്തിലൂടെ കേരളീയ സമാജം അംഗങ്ങളെ ഈ കലാരൂപം പഠിപ്പിച്ചെടുത്തത്.ചരടുപിന്നിക്കളിയുടെ ഗുരുവായിരുന്ന വെഞ്ഞാറമൂട് കുഞ്ഞിക്കുട്ടിയമ്മയിൽ നിന്നാണ് വിഷ്ണു ഈ കലാരൂപം സ്വായത്തമാക്കിയത്. അന്യം നിന്നുപോയ ചരടുപിന്നിക്കളിയെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് ഈ കലാരൂപം അവതരിപ്പിച്ചത്. ക്ഷേത്രാങ്കണത്തിൽ മാത്രം അവതരിപ്പിച്ചിരുന്ന കലാരൂപം അതിന്റെ തനിമ നിലനിർത്തിക്കൊണ്ടു തന്നെ നൂറിലധികം പേർ ചേർന്നാണ് അവതരിപ്പിച്ചത്.

അന്യം നിന്ന് പോകുന്ന കലാരൂപങ്ങളെ പുനരുജീവിവിപ്പിക്കുന്നതിൽ കേരളിയ സമാജം പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. ഒരു പൗരാണിക കലാരൂപത്തെ തനിമയൊട്ടും ചോരാതെ കേരളീയ സമാജം ഡയമണ്ട് ഹാളിൽ പുനരുജ്ജീവിപ്പിക്കുകയായിരുന്നു ഒരു കൂട്ടം മലയാളികൾ.

Krishnendhu
Next Story
Share it