ഇന്ത്യ - ബഹ്‌റൈൻ ഉഭയകക്ഷി വ്യാപാര ഗ്രാഫ് ഉയരുന്നു;
ട്രേഡ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയും, ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയും സംയുക്തമി നടത്തിയ ഇന്ത്യ -ഗൾഫ് ബയർ സെല്ലർ മീറ്റിൽ, ഇന്ത്യ -ബഹ്‌റൈൻ ഉഭയകക്ഷി വ്യാപാര ഗ്രാഫ് 53% ഉയർന്നതായി അഭിപ്രായപ്പെട്ടു. ബഹ്റൈനിലെക്ക് അരിയും മാംസവും പഞ്ചസാരയും സുഗന്ധവ്യഞ്നങ്ങളും പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യന്ന പ്രമുഖ രാജ്യമാണ് ഇന്ത്യ. അടുത്തകാലത്ത്, ഇന്ത്യയിൽനിന്നുള്ള സംസ്കരിച്ച ഭക്ഷ്യോൽപ്പന്നങ്ങൾ, ജൈവ ആരോഗ്യകരമായ ഭക്ഷണങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവയും ബഹ്‌റൈനിൽ പ്രചാരം നേടി,.ഉയർന്ന ഗുണമേന്മയും ന്യായവിലയുമാണ് ബഹ്‌റൈനിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് പ്രചാരം നേടാൻ കാരണം.
2021-22ൽ വർഷത്തിൽ 1.65 ബില്യൺ ഡോളറിന്റെ ഉ ഭയകക്ഷി വ്യാപാരമാണ് നടന്നത്. ഇത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന റെക്കോർഡാണ്. അതേസമയം, ഭക്ഷ്യ കാർഷിക ഉത്പന്നങ്ങളാണ് കൂടുതൽ കയറ്റി അയച്ചിരിക്കുന്നുന്നത്.
ബഹ്റൈന്റെ ഭക്ഷ്യസുരക്ഷാ പദ്ധതികളിൽ നിർണ്ണായക പങ്കാളിയാകാൻ ഇന്ത്യ ആഗ്രഹിക്കുന്നതായി സംഗമം ഉദ്ഘാടനംചെയ്ത അംബാസഡർ പീയൂഷ് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യയിലെ ഭക്ഷ്യ പാർക്കുകളിൽ നിക്ഷേപത്തിനുള്ള അവസരങ്ങൾ ഏറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.