ദുബൈ എയർ ഷോ; രണ്ടാം ദിനവും ഒപ്പ് വെച്ചത് വമ്പൻ കരാറുകളിൽ

Update: 2023-11-15 06:55 GMT

വ്യോ​മ​യാ​ന രം​ഗ​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​ദ​ർ​ശ​ന​മാ​യ ദു​ബൈ എ​യ​ർ​ഷോ​യുടെ ര​ണ്ടാം ദി​ന​ത്തി​ലും നി​ര​വ​ധി ക​രാ​റു​ക​ൾ ഒപ്പുവെച്ചു. ലോ​ക​ത്തെ വി​വി​ധ വി​മാ​ന​ക്ക​മ്പ​നി​ക​ളും വ്യോ​മ​യാ​ന രം​ഗ​ത്തെ വ്യ​ത്യ​സ്ത ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ്​ മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​ൻ ചൊ​വ്വാ​ഴ്ച സ​ഫ്​​റാ​ൻ സീ​റ്റ്സു​മാ​യി 12 ല​ക്ഷം ഡോ​ള​റി​ന്‍റെ ക​രാ​റി​ലെ​ത്തി. എ​മി​റേ​റ്റ്​​സി​ന്‍റെ പു​തി​യ വി​മാ​ന​ങ്ങ​ൾ​ക്ക്​ ഏ​റ്റ​വും പു​തി​യ സം​വി​ധാ​ന​ങ്ങ​ളോ​ടെ സീ​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​നാ​ണ് ക​രാ​ർ. ബി​സി​ന​സ്, പ്രീ​മി​യം ഇ​ക്കോ​ണ​മി, ഇ​ക്കോ​ണ​മി ക്ലാ​സു​ക​ളി​ൽ മി​ക​ച്ച​യി​നം സീ​റ്റു​ക​ളാ​ണ്​ ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ല​ഭ്യ​മാ​ക്കു​ക. ദു​ബൈ ആ​സ്ഥാ​ന​മാ​യ ബ​ജ​റ്റ്​ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഫ്ലൈ ​ദു​ബൈ എ​ൻ​ജി​ൻ നി​ർ​മാ​ണ​ക്ക​മ്പ​നി​യാ​യ സി.​എം.​എ​ഫു​മാ​യി സേ​വ​ന ക​രാ​റി​ന്​ ഒ​പ്പു​വെ​ക്കു​ക​യും ചെ​യ്തു. അ​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ൽ 130 പു​തി​യ വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന ഫ്ലൈ ​ദു​ബൈ​യു​ടെ എ​ൻ​ജി​ൻ സേ​വ​ന​ങ്ങ​ൾ മു​ഴു​വ​ൻ ന​ൽ​കു​ന്ന​ത് ഈ​ ക​മ്പ​നി​യാ​യി​രി​ക്കും.

വി​ദേ​ശ വി​മാ​ന​ക്ക​മ്പ​നി​ക​ളും വി​വി​ധ ക​രാ​റു​ക​ളി​ലും ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ലും ഒ​പ്പു​വെ​ക്കാ​ൻ എ​യ​ർ​ഷോ വേ​ദി​യെ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ചൊ​വ്വാ​ഴ്ച ഈ​ജി​പ്ത്​ എ​യ​ർ 10 എ350 ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്​ പ്ര​ഖ്യാ​പി​ച്ചു. നി​ല​വി​ൽ 91 വി​മാ​ന​ങ്ങ​ളു​ള്ള ക​മ്പ​നി അ​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ൽ ആ​കെ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 125ലേ​ക്ക്​ എ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്​ ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ ക​രാ​റി​ൽ എ​ത്തി​യ​ത്. ഏ​ഴ് 737-8 വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന്​ ക​സാ​ഖിസ്ഥാ​ൻ എ​യ​ർ​ലൈ​നും ബോ​യി​ങ്ങു​മാ​യി ക​രാ​റി​ലെ​ത്തി​യി​ട്ടു​ണ്ട്. യൂ​റോ​പ്യ​ൻ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പു​തി​യ റൂ​ട്ടു​ക​ൾ തു​റ​ക്കാ​ൻ എ​യ​ർ​ലൈ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ പു​തി​യ വി​മാ​ന​ങ്ങ​ൾ വാ​ങ്ങി​യ​ത്. ഒ​മാ​ൻ എ​യ​ർ ആ​ദ്യ​ത്തെ പ്ര​ത്യേ​ക കാ​ർ​ഗോ വി​മാ​നം വാ​ങ്ങു​ന്ന​തി​നും ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച എ​മി​റേ​റ്റ്​​സ്​ 95 പു​തി​യ വി​മാ​ന​ങ്ങ​ൾ കൂ​ടി വാ​ങ്ങു​ന്ന​തി​ന്​ ക​രാ​റി​ൽ ഒ​പ്പി​ട്ടി​രു​ന്നു. ഇ​തി​നാ​യി 19,100 കോ​ടി ദി​ർ​ഹ​മി​ന്‍റെ ക​രാ​റി​ൽ ബോ​യി​ങ്ങു​മാ​യാ​ണ്​ ഒ​പ്പു​വെ​ച്ച​ത്. ദു​ബൈ എ​യ​ർ ഷോ​യു​ടെ 18മ​ത്​ എ​ഡി​ഷ​ന്​ ദു​ബൈ വേ​ൾ​ഡ്​ സെ​ൻ​ട്ര​ലി​ൽ​ തി​ങ്ക​ളാ​ഴ്ച​യാ​ണ്​ തു​ട​ക്ക​മാ​യ​ത്. വെ​ള്ളി​യാ​ഴ്ച വ​രെ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ 148 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി വ്യാ​മ​യാ​ന രം​ഗ​ത്തെ 14,00 പ്ര​ദ​ർ​ശ​ക​രാ​ണ് പ​​ങ്കെ​ടു​ക്കു​ന്ന​ത്. 

Tags:    

Similar News