അബുദാബി കെഎംസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി രൂപീകൃതമായി

Update: 2023-02-18 05:11 GMT

അബുദാബി കെഎംസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി രൂപീകൃതമായിഅബുദാബി കെഎംസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി രൂപീകൃതമായിയുഎഇ നാഷണൽ കെഎംസിസി യുടെ 2022 -25 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിനെ അടിസ്ഥാനമാക്കി അബുദാബി ആലപ്പുഴ ജില്ലാ കമ്മിറ്റി നിലവിൽ വന്നു. ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ആലപ്പുഴ ജില്ലാ കെഎംസിസി പ്രസിഡന്റ് ഷാനവാസ് ഖാൻ സുൽത്താൻ അധ്യക്ഷത വഹിച്ചു. സംസഥാന കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് അസീസ് കാളിയാടൻ യോഗം ഉത്ഘാടനം ചെയ്തു.

അബുദാബി സംസ്ഥാന കെ എം സി സിക്ക് കീഴിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന ആലപ്പുഴ ജില്ലാ കമ്മിറ്റി, പ്രവാസലോകത്തും നാട്ടിലും നിരവധി സാമൂഹിക ജീവകാരുണ്യ പ്രവർത്തനത്തിനു നേതൃത്വം നൽകിയിട്ടുണ്ട്. കഴിഞ്ഞ കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടും മറ്റും കഷ്ടതയനുഭവിച്ച നിരവധിയാളുകൾക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ സഹായകമായിട്ടുണ്ട്.

ആലപ്പുഴ ജില്ലാ പ്രസിഡൻറെയി ഷാനവാസ് ഖാൻ സുൽത്താൻ , ജനറൽ സെക്രട്ടറിയായി ദാവൂദ് ഷെയ്ഖ് , ട്രഷററായി വിഷ്ണുദാസ് എന്നിവരെയും വൈസ് പ്രസിഡന്റ് മാരായി Dr. സൗദ് മീരാ സാഹിബ്, സജീർ മുഹമ്മദ്, നിസാർ വള്ളികുന്നം, സാദിഖ് ഹരിപ്പാട് ഉം സെക്രട്ടറിമാരായി സുനീത് മെഹബൂബ്, ഷാജുദ്ധീൻ സുലൈമാൻ, ഷൈജു മേടയിൽ, ഫൈസൽ മാഹിൻ, കെയർ കോർഡിനേറ്റർ ആയീ സ്വാലിഹ് തുടങ്ങിയവരേയും തിരഞ്ഞെടുത്തു. സംസ്ഥാന കെഎംസിസി സെക്രട്ടറി അബ്ദുള്ള കാക്കുനി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു .

അബുദാബി കെ എം സി സി സെക്രട്ടറി എ സഫീഷ്, സൗത്ത് സോൺ കെഎംസിസി പ്രസിഡന്റ് ഷാനവാസ് പുളിക്കൽ, ട്രഷറർ ഇസ്ഹാഖ് നദ് വി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നിസാം പനവൂർ,കൊല്ലം ജില്ലാ പ്രസിഡന്റ് അബ്ദുൽ സത്താർ തുടങ്ങിയവർ നിയുക്തകമ്മിറ്റിക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിൽ ദാവൂദ് ഷെയ്ഖ് സ്വാഗതവും, വിഷ്ണുദാസ് നന്ദിയും പറഞ്ഞു.

Similar News