അടിയന്തര ആവശ്യങ്ങൾക്കയി വിളിക്കുന്ന 99.6 ശതമാനം ഫോൺകോളുകളോടും പ്രതികരിച്ച് ദുബായ് പോലീസ്

Update: 2022-11-25 08:04 GMT


യു എ ഇ : ദുബായ് പോലീസിന്റെ നടപടിക്രമങ്ങൾ അതിവേഗത്തിലാണെന്ന് റിപ്പോർട്ടുകൾ.അടിയന്തിര ആവശ്യങ്ങൾക്കായി കൺട്രോൾ റൂമിലേക്ക് വിളിച്ചാൽ ഒരു നിമിഷം പോലും വൈകാതെ ഫോൺകോളുകളോട് പ്രതികരിക്കുകയും ഉത്തരം ലഭിക്കുകയും ചെയ്യും. ദുബായ് പോലീസ് ജനങ്ങളിൽ നിന്നും വരുന്ന 99. 6 ശതമാനം അടിയന്തര കോളുകളോടും 10 സെക്കൻഡിനുള്ളിൽ പ്രതികരണം ഉറപ്പാക്കിയിട്ടുണ്ട്.അടിയന്തര സാഹചര്യങ്ങളോടുള്ള ശരാശരി പ്രതികരണ സമയം രണ്ടുമിനിറ്റും 34 സെക്കൻഡുമായി കുറയ്ക്കാൻ സാധിച്ചതായി പോലീസ് അറിയിച്ചു . ആറ് മിനിറ്റായിരുന്നു ലക്ഷ്യം. ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ വാർഷിക പരിശോധനയിലാണ് സ്ഥിതിവിവരകണക്കുകൾ പുറത്തുവിട്ടത്.

പോലീസിന്റെ അടിയന്തര നമ്പറിലേക്ക് കഴിഞ്ഞവർഷം 53 ലക്ഷത്തിലധികം കോളുകളാണ് ലഭിച്ചത്. ഇതേ കാലയളവിൽ അടിയന്തരമല്ലാത്ത ആര് ലക്ഷത്തോളം കോളുകളോട് പ്രതികരിക്കേണ്ടതായും വന്നിട്ടുണ്ട്. ഇത് ആളുകൾക്ക് അടിയന്തിരാവശ്യങ്ങൾക്കും,സാധാരണ ആവശ്യങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പറുകൾ കൃത്യമായി മനസിലാക്കാത്തതുകൊണ്ടാണെന്നും അധികൃതർ പറഞ്ഞു. പോലീസിന്റെ 9,01,999 എന്നീ നമ്പറുകൾ തമ്മിലുള്ള വ്യത്യാസം പൊതുജനങ്ങൾ മനസ്സിലാക്കണമെന്നും 999 എന്ന നമ്പർ അടിയന്തര സാഹചര്യങ്ങളിൽമാത്രം ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Similar News