യു എ ഇ ; 51- മത് ദേശീയ ദിനത്തോടനുബന്ധിച്ച് 333 ജയിൽ നിവാസികളെ മോചിതരാക്കാൻ ഉത്തരവിട്ട് ഷാർജ ഭരണകൂടം

Update: 2022-11-29 13:09 GMT


യു എ ഇ : യു എ ഇ യുടെ 51- മത് ദേശീയ ദിനത്തോടനുബന്ധിച്ച് 333 ജയിൽ നിവാസികളെ മോചിതരാക്കാൻ ഷാർജ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ക്വാസിമി ഉത്തരവിട്ടു. വിവിധ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിച്ച് മാപ്പ് നൽകിയ തടവുകാർക്ക് ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധിദിനങ്ങളിൽ കുടുബത്തോടൊപ്പം പുതിയ ജീവിതം ആരംഭിക്കാനുള്ള അവസരം നൽകിയിരിക്കുകയാണ്.

പൊതുമാപ്പ് നൽകിയ പ്രതികളെ വിടുതൽ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി ഷംസി പറഞ്ഞു. ജയിലിലെ നല്ല നടപ്പിന്റെ അടിസ്ഥാനത്തിലാണ് 333 പേരെയും തിരഞ്ഞെടുത്തിരിക്കുന്നത്.തിരഞ്ഞെടുത്ത ജയിൽ നിവാസികൾക്ക് ഭാവിയെക്കുറിച്ച് പുനർവിചിന്തനം ചെയ്യാനും, കുടുംബത്തോടൊപ്പം പുതിയ ജീവിതം ആരംഭിക്കാനും,തടവുകാർക്ക് പുതിയ അവസരം നൽകുകയായണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ വർഷവും, രാജ്യവുമായി ബന്ധപ്പെട്ട പ്രത്യേക അവസരങ്ങളിൽ നൂറുകണക്കിന് കുറ്റവാളികളെ ജയിൽ മോചിതരാക്കാറുണ്ട്. കുടുംബങ്ങളെ ഒരുമിച്ച് നിർത്താനും ജീവിത നിലവാരം ഉയർത്താനുമുള്ള അവസരമാണ് രാജ്യത്തെ ഭരണാധികാരികൾ ഇതിലൂടെ നൽകുന്നത്.

Similar News