ദേശീയ ദിനം ; ഇന്ന് മുതൽ ഡിസംബർ മൂന്ന് വരെ രാവിലെ 5 മുതൽ വെളുപ്പിന് 1 മണി വരെ മെട്രോ പ്രവർത്തിക്കും
യു എ ഇ : ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് മെട്രോ സമയങ്ങൾ പുനഃക്രമീകരിച്ചു. ഇന്ന് മുതൽ ഡിസംബർ മൂന്ന് വരെ രാവിലെ 5 മണിമുതൽ പുലർച്ചെ ഒരുമണിവരെ മെട്രോ പ്രവർത്തിക്കുമെന്ന് ആർ ടി എ അറിയിച്ചു. 1,3 എന്നീ ടെർമിനലുകൾ മെട്രോ സ്റ്റേഷനുകളോട് ചേർന്ന് കിടക്കുന്നതിനാൽ മെട്രോ വഴി വിമാനത്താവളങ്ങളിലേക്ക് യാത്രകൾ നടത്തുന്നവർ ഈ ടെർമിനലുകൾ ഉപയോഗിക്കുന്നത് ഗുണകരമായിരിക്കുമെന്നും അധികൃതർ പറഞ്ഞു. ദേശീയദിന ആഘോഷ പരിപാടികളുടെ ഭാഗമായി തിരക്ക് വർധിക്കുന്നതിന്റെ ഭാഗമായാണ് ആർ ടി എ പുതിയ സമയ ക്രമീകരണവും നിർദേശവും നൽകിയിരിക്കുന്നത്. ദേശീയ ദിന അവധിക്ക് ശേഷം മെട്രോ സമയം പഴയ നിലയിൽ രാവിലെ 8 മുതൽ വൈകീട് 12 വരെ ആയിരിക്കും.
മെട്രോ വഴി ലഗേജുകൾ പരിമിതമായി മാത്രമാണ് കൊണ്ടുപോകാൻ സാധിക്കുകയുള്ളു. രാജ്യാന്തര യാത്രകൾ ചെയ്യുവാനായി മെട്രോയിൽ ലഗേജുകൾ കൊണ്ടുവരുന്നവക്ക് രണ്ട് ലഗേജ് ബാഗുകളും , ഹാൻഡ് ബാഗും മാത്രമാണ് അനുവദനീയമായുള്ളത്. പരമാവധി ആളുകൾ മെട്രോ യാത്രകൾക്ക് നോയൽ കാർഡുകൽ ഉപയോഗിക്കണമെന്നും, കാർഡുകൾ മുൻകൂട്ടി റീചാർജ് ചെയ്ത് വെക്കുന്നത് മെട്രോ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കുമെന്നും അധികൃതർ പറഞ്ഞു.