തലയോട്ടിയിൽ മുറിവുണ്ടാക്കാതെ മസ്തിഷ്ക ശസ്ത്രക്രിയയിൽ വിജയം കൈവരിച്ച് ദുബായ് അമേരിക്കൽ ഹോസ്പിറ്റൽ
യു എ ഇ : അതിനൂതന സംവിധാനങ്ങളോടെ തലയോട്ടിയിൽ മുറിവുണ്ടാക്കാതെ സങ്കീർണ്ണ മസ്തിഷ്ക ശസ്ത്രക്രിയയിൽ വിജയം കൈവരിച്ച് ദുബായിലെ അമേരിക്കൻ ഹോസ്പിറ്റൽ.ധമനി വീക്കത്തെത്തുടർന്ന് ആശുപത്രിയെ സമീപിച്ച യുവതിയുടെ അതിസങ്കീർണ്ണമായ മസ്തിഷ്ക്ക ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരികച്ചുകൊണ്ട് ചികിത്സാരംഗത്ത് പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ദുബായ് അമേരിക്കൽ ഹോസ്പിറ്റൽ. രക്ത ധമനി വീക്കത്തെത്തുടർന്ന് വാൽവുകളിലെ കോശങ്ങൾ നശിക്കുകയും ഈ ഭാഗങ്ങൾ ബലൂണിനു സമാനമായി വീർക്കുകയും ചെയ്യുന്നു,. തുടർന്ന് ഈ ഭാഗങ്ങളിൽ ഉണ്ടാകുന്ന സമ്മർദ്ദം മൂല വാൽവുകൾ പൊട്ടാൻ അവരസമുണ്ടാവുകയും സങ്കീർണമായ അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു.അവസ്ഥ മോശമായതിന്റെ തുടർന്ന് യുവതി ആശുപത്രിയെ സമീപിക്കുകയായിരുന്നു. രോഗിയുടെ തലച്ചോറിലെ ധമനിവീക്കത്തെത്തുടർന്ന് വളരെ വലിയ വീർമ്മത ഉണ്ടായിരുന്നു. തലയോട്ടിയിൽ മുറിവുണ്ടാക്കാത്ത വിധം ഏറ്റവും പുതിയ സാങ്കേതികവിദ്യയിലൂടെയാണ് ശസ്ത്രക്രിയ ചെയ്തത്. അതേസമയം രോഗി പൂർണ്ണാരോഗ്യവതിയാണ്. സങ്കീർണ്ണ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തീകരിക്കുന്നതിൽ ദുബായിലെ ആരോഗ്യരംഗത്തെ മുൻനിര ആരോഗ്യസ്ഥാപനമാണ് അമേരിക്കൻ ഹോസ്പിറ്റൽ..