ഗൂഗിൾ സെർച്ച് എൻജിനുമുകളിലെ ചിത്രം അറബ് കവയത്രി ഔഷ ബിൻത് ഖലീഫ അൽ സുവൈദിയോടുള്ള ആദരം

Update: 2022-11-28 09:55 GMT


യു എ ഇ : ഇന്ന് ഗൂഗിൾ സെർച്ച് എടുക്കുക്കുമ്പോൾ മുകളിൽ കാണുന്ന ചിത്രം എന്താണെന്ന് തിരഞ്ഞു നോക്കാത്തവർ ഉണ്ടാവില്ല. ഒരേസമയം ഭയപ്പെടുത്തുന്നതും മന്ത്രികത തുളുമ്പുന്നതുമായ ഈ ചിത്രം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കവിയത്രിയായ ഔഷ ബിൻത് ഖലീഫ അൽ സുവൈദിയുടെ അർത്ഥമില്ലാത്ത കുത്തിവരയാണ്. പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള മേഖലയിൽ അറബ് കവികൾക്ക് വഴിയൊരുക്കിയതിന്റെ ആദരസൂചകമായാണ് ഗൂഗിൾ ഔഷ അൽ സുവൈദിയുടെ ലക്ഷ്യമില്ലാ വരകളിലൊന്നിനെ സെർച്ച് എഞ്ചിനുമുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്‌. എമിറാത്തി സംസ്കാരത്തെയും യുഎഇയെയും കുറിച്ചുള്ള കവിയത്രിയുടെ മനോഹരമായവർണ്ണനകൾ ആളുകൾക്ക് ആസ്വദിക്കുന്നതിനായി ഔഷ അൽ സുവൈദിയുടെ കവിതകളെ ജനപ്രിയ ഗായകർ പാട്ടുകളായി രൂപാന്തരപ്പെടുത്തിയിട്ടുമുണ്ട് . കവയത്രി ലക്ഷ്യമില്ലാതെ ഓരോ ചിത്രങ്ങൾ കോരി വരയ്ക്കയുമ്പോഴും അവരിൽ അന്തർലീനമായി കിടക്കുന്ന ചിന്തകളെ അത് പ്രതിഫലിപ്പിച്ചിരുന്നു.

Similar News