ഷാർജ : ഷാർജയുടെചില ഭാഗങ്ങളിൽ വീടുകളിലേക്കുള്ള വാട്ടർ സപ്ലൈയിൽ തടസ്സം നേരിട്ടു. ബുധനാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെയാണ് വീടുകളിലേക്കുള്ള വാട്ടർ സപ്ലൈയിൽ തടസ്സം നേരിട്ടത് നിരവധിയാളുകൾ വെള്ളം ലഭിക്കാത്തതിനെ തുടർന്ന് സൂപ്പർമാർക്കെറ്റുകളിൽ നിന്ന് വെള്ളം വാങ്ങാൻ നിർബന്ധിതരായി. സൂപ്പർമാർകെട്ടുകളിൽ നിന്നും, പ്രദേശങ്ങളിൽ വാട്ടർ സപ്ലൈ നടത്തുന്ന ആളുകളിൽ നിന്നും വെള്ളത്തിന്റെ നിരവധി വലിയ ക്യാനുകളാണ് ആളുകൾ വാങ്ങിയത്. ശുചിമുറികളിലും മറ്റും വെള്ളമില്ലാത്തതിനാൽ തൊട്ടടുത്ത ഹോട്ടലുകളിലെയും, കോഫീ ഷോപ്പുകളിലെയും ശുചിമുറികളാണ് ആളുകൾ ഉപയോഗിച്ചത്. ആളുകളുടെ തിരക്കേറിയതിനെത്തുടർന്ന് പല ഹോട്ടലുകളും മണിക്കൂറുകളോളം അടച്ചിടുകയായിരുന്നു. പ്രാമിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിനായി മണിക്കൂറുകളോളമാണ് ആളുകൾ വാരി നിന്നത്.
വെള്ളം ലഭിക്കാതെ വന്നത് ബിൽഡിങ്ങിലെ അറ്റകുറ്റകുറ്റപണികൾ മൂലമായിരിക്കുമെന്നാണ് ആളുകൾ തുടക്കത്തിൽ കരുതിയത്.എന്നാൽ മണിക്കൂറുകളോളം അടുത്തുള്ള ബിൽഡിങ്ങുകളിലും വെള്ളം ലഭിക്കതെ വന്നപ്പോഴാണ് ഷാർജ മുനിസിപ്പാലിറ്റിയിൽ ആളുകൾ പരാതിയുമായെത്തിയത്. ബുധനാഴ്ച്ച വൈകുന്നേരത്തോടെ ഉണ്ടായ കുടിവെള്ള പ്രശനം വെള്ളിയാഴ്ച രാവിലെ 11. 30 യോടെയാണ് പരിഹരിക്കാനായത്.