ദുബായ് ഫിറ്റ്നസ് ചലഞ്ച് ; 30 ദിവസങ്ങൾ,ദിവസം 200 കിലോമീറ്റർ, 6000 കിലോമീറ്റർ സൈക്കിളിൽ താണ്ടി മലയാളി

Update: 2022-11-29 11:04 GMT


ദു​ബൈ : ദുബായ് ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് മലയാളി സൈക്കിൾ ചവിട്ടിയത് 6000 കിലോമീറ്റർ. ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ലാ​ലു​ കോ​ശി 30 ദിവസം 200 കിലോമീറ്റർ വീതം സൈക്കിൾ ചവിട്ടിയാണ് ഫിറ്റ്നസ് ചലഞ്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ദി​വ​സ​വും 8.30 മ​ണി​ക്കൂ​റോ​ള​മെ​ടു​ത്താ​ണ്​ ലാ​ലു ത​ന്‍റെ സൈ​ക്കി​ളി​ൽ ചു​റ്റി​ക്ക​റ​ങ്ങി​യ​ത്. ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​ന്‍റെ 30 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ ലാ​ലു ആ​കെ കീ​ഴ​ട​ക്കി​യ​ത്​ 6000 കി​ലോ​മീ​റ്റ​റാ​ണ്.കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് ജനങ്ങളെ പ്രാപ്തമാക്കി, ആരോഗ്യ ശീലങ്ങള്‍ ജീവിതക്രമത്തിന്റെ ഭാഗമാക്കി മാറ്റിയെടുക്കാന്‍ പ്രോത്സാഹനം നല്‍കുന്ന ഫിറ്റ്‌നസ് ചാലഞ്ച് ഒക്ടോബര്‍ 29നായിരുന്നു ആരംഭിച്ചത്.

സൈക്കിൾ ചവിട്ടാൻ ഏറെ ഇഷ്ടമുള്ള ലാലു രാ​ത്രി​യി​ലാ​യി​രു​ന്നു റൈ​ഡു​ക​ൾ നടത്തിയത് . ചി​ല ദി​വ​സ​ങ്ങ​ളി​ൽ ദു​ബൈ​യി​ൽ​നി​ന്ന്​ തു​ട​ങ്ങി​യ റൈ​ഡ്​ അ​തി​ർ​ത്തി​ക​ൾ ക​ട​ന്ന്​ ഷാ​ർ​ജ​യി​ലും റാ​സ​ൽ​ഖൈ​മ​യി​ലും അ​ജ്​​മാ​നി​ലും വ​രെ​യെ​ത്തി. തൊ​വാം എ​ക്യു​പ്​​മെ​ന്‍റ്​ ട്രേ​ഡി​ങ്​ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ലാലു . സൈ​ക്കി​ൾ ച​വി​ട്ടു​ന്ന​തി​നാ​യി ക​മ്പ​നി ജോ​ലി ക്ര​മീ​ക​ര​ണം ചെ​യ്ത്​ കൊ​ടു​ത്തി​രു​ന്നു.ട്ര​യാ​ത്ത്‍ല​ൺ ഹ​ബ് മെ​യ്ദാ​നാ​ണ്​ റൈ​ഡി​ങ്ങി​ന്​ പി​ന്തു​ണ ന​ൽ​കി​യ​ത്. ഫി​റ്റ്ന​സ്​ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള റൈ​ഡേ​ഴ്​​സി​ൽ അം​ഗ​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം 28 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി സൈ​ക്കി​ൾ ച​വി​ട്ടി ലാ​ലു കു​തി​പ്പ്​ ന​ട​ത്തി​യി​രു​ന്നു. 666 കി​ലോ​മീ​റ്റ​റാ​ണ്​ തു​ട​ർ​ച്ച​യാ​യി ച​വി​ട്ടി​യ​ത്.

Similar News