വിശ്വമോഹനം 2022 , അജ്മാനിൽ അയ്യപ്പ പൂജ മഹോത്സവം

Update: 2022-11-28 13:52 GMT


അജ്‌മാൻ : 21-ാമത് അയ്യപ്പപൂജാ മഹോത്സവം അജ്‌മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിക്കുന്നു.ഹരിവരാസനം ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് 'വിശ്വമോഹനം 2022' എന്നപേരിലുള്ള അയ്യപ്പപൂജാ മഹോത്സവം സംഘടിപ്പിക്കുന്നത്.യു.എ.ഇ. അയ്യപ്പസേവാ സമിതിയാണ് അയ്യപ്പപൂജാ മഹോത്സവത്തിന് നേതൃത്വം നൽകുന്നത്.

ഡിസംബർ മൂന്ന്, നാല് (ശനി, ഞായർ) തീയതികളിലാണ് പൂജാ മഹോത്സവം. ശബരിമല തന്ത്രി താഴമൺ മഹേഷ് മോഹനര് കണ്ഠരര് മുഖ്യകാർമികനാവും. പന്തളം കൊട്ടാരത്തിലെ ശശികുമാര വർമ, പന്തളം വലിയ കോയിക്കൽ ക്ഷേത്രം മുഖ്യ കാര്യദർശി പ്രത്തിപാൽ, സന്നിദാനന്ദൻ, ഗണേഷ് സുന്ദരം എന്നിവരും പങ്കെടുക്കും. ശനിയാഴ്ച വൈകീട്ട് ഏഴിന് 'ഭഗവതിസേവ ദീപാരാധനയോടെ മഹോത്സവത്തിന് തുടക്കമാവും.

ഞായർ രാവിലെ അഞ്ചിന് ഗണപതിഹോമം, 7.30- ന് കൊടിയേറ്റ്, എട്ടിന് മഹാഗായത്രിഹോമം, 11 മണിക്ക് ആധ്യാത്മിക സദസ്സ്, രണ്ടുമണിക്ക് സന്നിദാനന്ദനും സംഘവും അവതരിപ്പിക്കുന്ന നാമസങ്കീർത്തനം, അഞ്ചിന് പടിപൂജ, ഏഴിന് ഹരിവരാസനം എന്നിവയാണ് മഹോത്സവത്തിന്റെ ചടങ്ങുകൾ. മഹാഗായത്രി ഹോമത്തിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഇ -മെയിൽ: keralatraditionalfestival@gmail.com

Similar News