ഷാർജ ലൈറ്റ് ഫെസ്റ്റിവലിന് തുടക്കമായി; സവിശേഷതകൾ, കേന്ദ്രങ്ങൾ ഇവയാണ്

Update: 2023-02-15 11:28 GMT

ഷാർജ ലൈറ്റ് ഫെസ്റ്റിവലിന് 12-ാം സീസണിന് തുടക്കം. സംഗീതത്തിന്റെ അകമ്പടിയോടെയാണ് ലൈറ്റ് ഫെസ്റ്റിവൽ നടക്കുന്നത്. പരിപാടി കാണുന്നതിന് വേണ്ടി മലയാളികൾ ഉൾപ്പടെ നൂറു കണക്കിന് ആളുകൾ ആണ് എത്തിച്ചേരുന്നത്. വിവിധ കേന്ദ്രങ്ങളിൽ എത്തി ഫോട്ടോ എടുത്ത് മടങ്ങുന്നവരും കുറവല്ല. എല്ലാ സ്ഥലത്തും പ്രവേശനം സൗജന്യമാണ്. യൂണിവേഴ്‌സിറ്റി സിറ്റി ഹാളിന് എതിർവശത്തെ ലൈറ്റ് വില്ലേജാണ് ഈ തവണ കൂടുതൽ മനേഹരമാക്കിയിരിക്കുന്നത്. ഭക്ഷശാലകൾ, കളിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ എല്ലാം അലങ്കരിച്ചിട്ടുണ്ട്. പല മലയാളികളും നാട്ടിൽ നിന്നും കുടുംബത്തെ കൊണ്ടുവരുന്നുണ്ട്.

ഫെസ്റ്റിവൽ നടക്കുന്ന കേന്ദ്രങ്ങൾ ഇവയാണ്

അൽ നൂർ പള്ളി അൽ മജാസ് വാട്ടർഫ്രണ്ടിൽ നിൽക്കുന്ന ഇവിടേക്ക് കോർണിഷ് സ്ട്രീറ്റ് (എസ് 110) വഴി എത്താൻ സാധിക്കും. ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ രാത്രി 11 വരെയാണ് ഇവിടെ പരിപാടികൾ നടക്കുന്നത്. എന്നാൽ വ്യാഴം മുതൽ ശനി വരെ വൈകിട്ട് 4 മുതൽ രാത്രി 12 മണിവരെ ഇവിടെ പരിപാടികൾ നടക്കുന്നുണ്ട്. അവധി ദിവസം കണക്കിലെടുത്താണ് ഈ സമയക്രമം.

ഖാലിദ് ലഗൂൺ കോർണിഷ്-ദ് ആർട് വോക് ആണ് ഫെസ്റ്റിവൽ നടക്കുന്ന രണ്ടാമത്തെ സ്ഥലം. ഇവിടെ ഷാർജ സ്‌ക്കൂളിൽ നിന്നുള്ള കുട്ടികളുടെ പെയിന്റിങ്ങുകൾ ഉൾക്കൊള്ളുന്ന തരത്തിലാണ് ക്രമീകരങ്ങൾ ഒരുക്കിയിരിക്കുന്നത്. 80 പ്രൊജക്ഷനുകളാണ് അതിന് വേണ്ടി ഇവിടെ ഒരുക്കിയിരിക്കുന്നത്.

അൽ റാഫിസ ഡാം ആണ് അടുത്തതായി അലങ്കിരിച്ചിരിക്കുന്ന സ്ഥലം. ഖോർഫക്കാൻ റിങ് റോഡിലൂടെ ഇവിടെയെത്തിയാൽ മതിയാകും. ഹവ്ദ് അൽ ബിദ തടാകത്തിൽ എത്തുന്നതിന് തൊട്ടുമുൻപ് ഉള്ള സ്ഥലം ആണ് ഇത്. വളരെ മനേഹരമായി ആണ് ഇവിടെ ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്.

ഷാർജ അൽ ഹിസ് ൻ കോട്ടയാണ് അടുത്തതായി ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്ന സ്ഥലം. ഷാർജ റോളയിലെ പ്രശസ്തമായ പൈതൃക മേഖലയിലാണ് അൽ ഹിസ് ൻ കോട്ട 'ഹാർട്ട് ഓഫ് ഷാർജ' എന്നാണ് ഈ കേന്ദ്രത്തിനെ പറയുന്നത്. അടുത്തുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്തു ഇങ്ങോട്ട് എത്താൻ സാധിക്കും.

ഷാർജ പള്ളിയാണ് അടുത്ത കേന്ദ്രം. ദുബായിൽ നിന്ന് ഷാർജയിലേയ്ക്കുള്ള വഴിയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. എമിറേറ്റ്‌സ് റോഡ് (ഇ611), ഷാർജ കൽബ റോഡ് (ഇ102) എന്നീ രണ്ട് ഹൈവേകളുടെ ഇടയിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ വലിയ തരത്തിലുള്ള ക്രമീകരങ്ങൾ ആണ് ഇവിടെയേും നടക്കുന്നത്.

കൽബ ക്ലോക്ക് ടവർ അൽ വഹ്ദ സ്ട്രീറ്റിലാണ് നിൽക്കുന്നത്. ഷാർജ നഗരത്തിൽ നിന്ന് വരുമ്പോൾ ഷാർജ-കൽബ റോഡിലൂടെയാണ് വരുക. കൽബ ഫ്‌ലാഗ് പോളിൽ നിന്ന് ഇടതുവശം സഞ്ചരിച്ചാൽ റൗണ്ടെബൗട്ട് കാണാം അവിടെ നിന്നും ഒരു കിലേമീറ്റർ മുന്നോട്ട് പോയാൽ കൽബ ക്ലോക്ക് ടവർ കാണാൻ സാധിക്കും.

അൽ ദൈദ് കോട്ട, അൽ ഹംരിയ മുനിസിപാലിറ്റി, അൽ മജാസ് വാട്ടർ ഫ്രണ്ട് എന്നിവയാണ് മറ്റു സ്ഥലങ്ങൾ ഇവിടേക്കും ആളുകളുടെ ഒഴുക്കാണ് ഉള്ളത്. കൂടാതെ ഷെയ്ഖ് റാഷിദ് ബിൻ അഹമദ് അൽ ഖാസിമി പള്ളി, ദിബ്ബ അൽ ഹിസ് ൻ സിറ്റി പള്ളി, ബീഅ ഹെഡ് ക്വാർട്ടേഴ്‌സ് എന്നിവിടങ്ങളിൽ ക്രമീകരങ്ങൾ പൂർത്തിയായി കഴിഞ്ഞു. യൂണിവേഴ്‌സിറ്റി സിറ്റി ഹാൾ ഷാർജ യൂണിവേഴ്‌സിറ്റി സിറ്റിയിലാണ് യൂണിവേഴ്‌സിറ്റി സിറ്റി ഹാൾ സ്ഥിതി ചെയ്യുന്നത്. നിരവധി പേർക്ക് എത്തിപെടാൻ സാധിക്കുന്ന സ്ഥലം.

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മേൽനോട്ടത്തിൽ ആണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. പ്രവൃത്തി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 11 വരെ ആയിരിക്കും പരിപാടികൾ നടക്കുന്നത്. വാരാന്ത്യങ്ങളിൽ വൈകിട്ട് 6 മുതൽ അർധരാത്രി 12 വരെയുമാണ് പരിപാടികൾ.

Similar News