ദുബായ്∙: ദേശീയദിനാഘോഷ പരിപാടികളോടനുബന്ധിച്ച് പരമ്പരാഗത കലാ സാംസ്കാരിക പരിപാടികളുമായി ഗ്ലോബൽ വില്ലേജ്. യുഎഇയുടെ 51-ാം ദേശീയ ദിനം ബ്രൈറ്റർ ടുഗതർ എന്ന പ്രമേയത്തിൽ ആഘോഷിക്കുന്നു. ഈ മാസം 4 ന് നടക്കുന്ന ക്ലാസിക് അറബിക് സംഗീത പരിപാടിയാണ് ഇതിലേറ്റവും ശ്രദ്ധേയം. നേഷൻ
ഓഫ് സൺ ആൻഡ് മൂൺ എന്ന ഈ പരിപാടി ദേശീയഗാനത്തോടെ ആരംഭിച്ച് 4 മണിക്കൂർ നീണ്ടുനിൽക്കും. യുഎഇയുടെ പൈതൃകവും തനത് സംസ്കാരവും വെളിപ്പെടുത്തുന്ന പരമ്പരാഗത ഗാനങ്ങൾ പ്രത്യേകതയായിരിക്കും. സന്ദർശകർക്കു വയലിന്‍ വാദനവും ആസ്വദിക്കാം.
ഇതുകൂടാതെ, 27 പവലിയനുകൾ പങ്കെടുക്കുന്ന പ്രത്യക പരിപാടികൾ പ്രധാന സ്റ്റേജിലും നടക്കും.ഗ്ലോബൽ വില്ലേജിലെ വിവിധ കെട്ടിടങ്ങൾ ചതുർ വർണങ്ങളിൽ കുളിച്ചു നിൽക്കുകയും ആകാശത്ത് ദേശീയ പതാകയുടെ നിറങ്ങളിൽ കരിമരുന്ന് പ്രയോഗം നടത്തുകയും ചെയ്യും. ഇത് ഞായറാഴ്ച(4) വരെ നീണ്ടുനിൽക്കും