യു എ ഇ - ഇന്ത്യൻ അംബാസിഡർ ഡോ. അബ്ദുൾ ജമാൽ നാസർ അൽ ഷാലി യോഗ്യതാപത്രം രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിചു

Update: 2022-12-01 08:36 GMT


യു എ ഇ : യു എ ഇ - ഇന്ത്യൻ അംബാസിഡർ ഡോ. അബ്ദുൾ ജമാൽ നാസർ അൽ ഷാലി , തന്റെ യോഗ്യതാ പത്രം ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിച്ചു. യു എ ഇ പ്രസിഡൻഷ്യൽ പാലസിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇന്ത്യയിലെ യുഎഇ അംബാസഡർ എന്ന നിലയിലുള്ള തൻ്റെ യോഗ്യതാപത്രം ഡോ. അബ്ദുൾ ജമാൽ രാഷ്‌ട്രപതിക്ക് സമർപ്പിച്ചത്.

കൂടിക്കാഴ്ചയിൽ, യുഎഇ രാഷ്ട്രപതിയും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ആശംസകൾ അറിയിച്ചു. വരും ദിവസങ്ങളിൽ ഇന്ത്യയിലെ ജനങ്ങൾക്ക് കൂടുതൽ വികസനവും സമൃദ്ധിയും കൈവരിക്കാനാകട്ടെയെന്ന് പുതിയ ചുമതല ഏറ്റെടുത്തു കൊണ്ട് അൽ ഷാലി ആശംസിച്ചു .

രാഷ്‌ട്രപതി മുർമു യുഎഇയിലെ ജനങ്ങൾക്ക് കൂടുതൽ വളർച്ചയും സമൃദ്ധിയും കൈവരിക്കാൻ സാധിക്കട്ടെയെന്നും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അൽ ഷാലിയുടെ ശ്രമങ്ങളിൽ വിജയിക്കട്ടെയെന്നും ആശംസിച്ചു. അതേസമയം ഇന്ത്യയിലെ യുഎഇ അംബാസഡർ ചുമതലകളിൽ അദ്ദേഹത്തെ പിന്തുണയ്ക്കാനുള്ള തൻ്റെ രാജ്യത്തിൻ്റെ സന്നദ്ധതയും നേതൃത്വത്തെ അവർ അറിയിച്ചു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ഇരുരാജ്യങ്ങൾ ചർച്ച ചെയ്തു.

Similar News