ദുബായ് ; മോഷണത്തിനും,പോലീസിനെ ആക്രമിച്ചതിനും നടപടികൾ നേരിട്ട് പ്രതി

Update: 2022-12-01 07:12 GMT

യു എ ഇ : ദുബായിൽ മുൻ പോലീസ് ഓഫിസറുടെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി . കഴിഞ്ഞ ജൂണിൽ ദുബായിലെ അൽ മൻകൂൾ പ്രദേശത്ത് താമസിക്കുന്ന മുൻ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 45000 ദിർഹവും,റോളക്സ് വാചുകളും, മൊബൈൽ ഫോണുകളുമാണ് പ്രതി കവർന്നത്. പ്രതിയെ പിടികൂടുന്ന സമയത്ത് പോലീസിനെ ആക്രമിച്ച കേസിലും കുറ്റം ചുമത്തും.

വീടിന്റെ മുൻ വാതിൽ പൊളിച്ചാണ് പ്രതി അകത്ത് കയറിയത്. ഉടമസ്ഥൻ വീട്ടിൽ ഇല്ലാത്ത സമയത്താണ് പ്രതി മുൻ വാതിൽ തകർത്ത് മോഷണം നടത്തിയത്.വീട്ടിലേക്ക് തിരിച്ചെത്തിയ ഉടമ മുൻവാതിൽ തകർന്നു കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ പണവും, വിലപിടിപിടിപ്പുള്ള വസ്തുക്കളും കളവ് പോയതായി കണ്ടെത്തി. തുടർന്ന് അൽ റഫാ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സി ഐ ഡി കൾ നടത്തിയ അന്വേഷണത്തിൽ സംശയകരമായ സാഹചര്യത്തിൽ പ്രതിയെ പ്രദേശങ്ങളിൽ കണ്ടതിനു തെളിവുകൾ ലഭിച്ചു.അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിനെത്തുടർന്ന് പ്രതി അക്രമാസക്തനാവുകയായിരുന്നു. ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കുകൾ പറ്റി. തുടർന്ന് പ്രതി പിടിയിലാവുകയായിരുന്നു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് പ്രതി കുറ്റം സമ്മതിച്ചു.ഈ പ്രദേശങ്ങളിൽ മോഷണങ്ങൾ നടത്താറുണ്ടെന്നും പ്രതി കുറ്റ സമ്മതം നടത്തി. മോഷണകുറ്റവും, പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലും പ്രതിയുടെ മേൽ കുറ്റം ചുമത്തും.നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. 

Similar News