യു എ ഇ യിൽ വാഹനമോടിക്കുന്നവർക്ക് ആശ്വാസം, ഇന്ധന വിലയിൽ കുറവ്

Update: 2022-12-01 06:04 GMT


യു എ ഇ : വാഹനമോടിക്കുന്നവർക്ക് ആശ്വാസ വാർത്ത. യു എ ഇ യിൽ ഇന്ധന വില കുറഞ്ഞു. ലിറ്ററിന് രണ്ട് ഫിൽ‌സ് കുറച്ചു. കഴിഞ്ഞ മാസം 29 ഫിൽസാണ് ലിറ്ററിന് വർധിപ്പിച്ചത്. എന്നാൽ ഡിസംബർ ആരംഭത്തിൽ തന്നെ വില കുറഞ്ഞിരിക്കുകയാണ്. സൂപ്പർ 98 പെട്രോൾ, സ്പെഷ്യൽ 98 പെട്രോൾ, ഇ പ്ലസ് 91 പെട്രോൾ എന്നീ മൂന്ന് വിഭാഗങ്ങളിലും രണ്ട് ഫിൽ‌സ് വീതം കുറഞ്ഞു. സൂപ്പർ 98 പെട്രോലിന് മൂന്നു ദിർഹം 32 ഫിൽ‌സ് ഉണ്ടായിരുന്നത് മൂന്ന് ദിർഹം 30 ഫിൽ‌സ് ആയി. സ്പെഷ്യൽ 98 പെട്രോലിന് 3 ദിർഹം 20 ഫിൽ‌സ് ഉണ്ടായിരുന്നത് മൂന്ന് ദിർഹം 18 ഫിൽ‌സ് ആയി. ഇ പ്ലസ് 91 പെട്രോലിന് മൂന്ന് ദിർഹം 13 ഫിൽ‌സ് ഉണ്ടായിരുന്നത് മൂന്ന് ദിർഹം 11 ഫിൽ‌സ് ആയി. ഡീസലിന് 26 ഫിൽ‌സ് കുറഞ്ഞു. നാലു ദിർഹം ഒരു ഫിൽ‌സ് ഉണ്ടായിരുന്നത് കുറഞ്ഞ് ,മൂന്ന് ദിർഹം 74 ഫിൽ‌സ് ആയി.

Similar News